അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു; ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയും.!

മറിമായം എന്ന സിരീയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് എസ്.പി ശ്രീകുമാറും സ്‌നേഹയും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ വിവാഹിതരായത്. ശ്രീകുമാറിന്റെ മനോഹരമായ പാട്ടാണ് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

”ആജ് ജാനേ കി സിദ്ദ് നാ കരോ” എന്ന ഹിന്ദി ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. ”അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ട് കലക്കി, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മറിമായത്തില്‍ മണ്ഡോദരി എന്ന കഥാപാത്രമായാണ് സ്‌നേഹ വേഷമിട്ടത്. ലോലിതന്‍ എന്ന കഥാപാത്രമായാണ് ശ്രീകുമാര്‍ വേഷമിട്ടത്. ജീത്തു ജോസഫ് ചിത്രം മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രീകുമാര്‍ ഏറെ ശ്രദ്ധേയനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here