ഭരതനാട്യത്തിനൊപ്പം ഹിപ് ഹോപ്പും; ആരും കൈയടിച്ചു പോകും ഈ നൃത്തത്തിന്..

0
203

അതിശയിപ്പിക്കുന്ന കലാമികവുകൊണ്ട് പലരും ശ്രദ്ധ നേടാറുണ്ട് സമൂഹമാധ്യമങ്ങളില്‍. മനോഹരമായ ഒരു നൃത്താവിഷ്‌കാരത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. രണ്ട് പെണ്‍കുട്ടികളാണ് വീഡിയോയില്‍. ഇവരുടെ നൃത്തം കണ്ടാല്‍ ആരും കൈയടിച്ചു പോകും.

ഭരതനാട്യവും ഹിപ് ഹോപ്പും പരസ്പരം ഇഴചേര്‍ത്തിരിക്കുകയാണ് ഈ നൃത്താവിഷ്‌കാരത്തില്‍. ജാക് ഹാര്‍ലോയുടെ വാട്‌സ് പോപ്പിന്‍ എന്ന ഹിപ് ഹോപ്പ് സംഗീതത്തിന് ഇരുവരും ചേര്‍ന്ന് ഭരതനാട്യത്തിന്റെ ചുവടുകള്‍ വയ്ക്കുന്നു. വേഷവിധാനങ്ങളിലും ഇവര്‍ ഭരതനാട്യവും ഹിപ് ഹോപ്പും സമന്വയിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം.

ഉഷ ജയ്, ഒര്‍ലെയ്ന്‍ ഡീഡേ എന്നീ നര്‍ത്തകിമാര്‍ ചേര്‍ന്നാണ് മനോഹരമായ ഈ നൃത്താവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ഉഷ ജയ്-യുടെ ഹൈബ്രിഡ് ഭരതം എന്ന സീരീസിന്റെ ഭാഗമാണ് ഈ ഭരതനാട്യവും ഹിപ് ഹോപ്പും കോര്‍ത്തിണക്കികൊണ്ടുള്ള നൃത്താവിഷ്‌കാരം. മികച്ച പ്രതികരണമാണ് ഈ നൃത്താവിഷ്‌കാരത്തിന് ലഭിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here