പ്രമുഖ ഫോട്ടോഗ്രാഫറുടെ വിവാഹ വേദിയില്‍ ആടിയും പാടിയും താരങ്ങൾ : വൈറലായി വീഡിയോ

0
97

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് പ്രമുഖ ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങുകളുടെ വീഡിയോ ആണ്. ഫോട്ടോസുകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സാനിയ, പ്രിയ വാര്യർ, പേളി മാണി, അനാർക്കലി മരക്കാർ, അവതാരകൻ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ലൈറ്റ്‌സ് ഓൺ ക്രീയേഷൻസ് എന്ന ജിക്‌സന്റെ തന്റെ ടീമാണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയിരിക്കുന്നത്.

നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ നൃത്തമാണ് വൈറല്‍ ആവുന്നത്. സാനിയയെ കൂടാതെ നടിമാരായ പ്രിയ വാര്യരും അനാര്‍ക്കലി മരക്കാരും ഡാന്‍സ് ചെയ്യാനൊപ്പമുണ്ട്. അപ്രതീക്ഷിതമായി മാറുന്ന താളത്തിനനുസരിച്ച് മൂന്ന് പേരും ചേര്‍ന്ന നടത്തുന്ന സ്‌പോട്ട് കൊറിയോഗ്രഫിയാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആണ്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ, പേളി മാണി, അവതാരകന്‍ ജീവ തുടങ്ങിയവരൊക്കെ വിവാഹത്തിന് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here