ഇങ്ങിനെ നടന്നാലെ സമ്മാനം കിട്ടൂ; വൈറലായി ഒരു കൊച്ചുമിടുക്കന്‍റെ നാരങ്ങാ സ്പൂണ്‍ റേസ് വീഡിയോ

സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു കൊച്ചുമിടുക്കന്‍റെ നാരങ്ങാ സ്പൂണ്‍ റേസാണ്.

കുട്ടികളുടെ നാരങ്ങാ സ്പൂണ്‍ റേസ് മത്സരമാണ് സംഭവം. മത്സരിക്കുന്ന കുട്ടികള്‍ സ്പൂണില്‍ നാരങ്ങയേന്തുമേന്തി പരമാവധി സ്പീഡില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ നോക്കുമ്പോള്‍ കൂട്ടത്തിലെ ചെറിയ പയ്യന്‍ വളരെ പതിയെ ശ്രദ്ധയോടെയാണ് സ്പൂണുമായി നടക്കുന്നത്.

മുന്‍പില്‍ പോയ കുട്ടികളുടെ സ്പൂണില്‍ നിന്നും നാരങ്ങ താഴെ വീഴുന്നതും അവര്‍ കളിയില്‍ നിന്നും പുറത്താകുന്നതും കാണാം. എന്നാല്‍ ആ കൊച്ചുപയ്യനാകട്ടെ മന്ദം നടന്ന് ലക്ഷ്യസ്ഥാനത്ത് എത്തുകയും വിജയി ആവുകയും ചെയ്യുന്നു. കാണികള്‍ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here