വാശിപ്പുറത്ത് അയ്യപ്പനും കോശിയും കളിക്കാനിറങ്ങിയതല്ല; വീഡിയോ കണ്ടു നോക്കൂ..ഇതിന്റെ സത്യാവസ്ഥ

നാടിന് ബാധ്യതയായ ഒരു കെട്ടിടം ഞാൻ ഇടിച്ചുനിരത്തുന്നുവെന്ന് വിഡിയോയിൽ പറഞ്ഞ ശേഷമാണ് ആൽബിൻ കെട്ടിടം ഇടിച്ചുനിരപ്പാക്കിയത്. ”കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്.

മദ്യപാനം ലഹരി ഉപയോഗം ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പരാതിയിൽ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു.”- വിഡിയോയുടെ ആമുഖത്തിൽ യുവാവ് പറയുന്നു.

പിന്നീട് ജെസിബി ഉപയോഗിച്ച് അതിവേഗം കെട്ടിടം പൊളിച്ചടുക്കുന്നതും വീഡിയോയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here