സുന്ദരന്റെ വരവോര്‍ത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ; അഹാനയുടെ വീഡിയോ വൈറൽ

ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സമൂഹമാധ്യമങ്ങളില്‍ മനോഹരമായ ഒരു പാട്ടു വീഡിയോയുമായി വീണ്ടും ശ്രദ്ധ നേടുകയാണ് അഹാന.

ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് എന്ന ഗാനമാണ് അഹാന ആലപിക്കുന്നത്. നോട്ട് ബുക്ക് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും ജ്യോത്സനയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here