മുപ്പത്തിയെട്ടാം വയസ്സിലും 16 കാരിയുടെ മെയ്‌ വഴക്കത്തോടെ ആരാധകരെ അമ്പരപ്പിച്ച്‌ കനിഹയുടെ വർക്കൗട്ട്: വീഡിയോ കാണാം

ഒട്ടുമിക്ക സിനിമ താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണ്‌. കൃത്യമായ വര്‍ക്കട്ടും ചിട്ടയായ ഡയറ്റുമെല്ലാം ഇതിന്‌ വേണ്ടി പരിശീലിക്കാത്തവര്‍ ഇക്കൂട്ടത്തില്‍ കുറവാണെന്ന്‌ തന്നെ പറയാം. മിക്കവാറും താരങ്ങളും തങ്ങളുടെ വര്‍ക്കട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്‌.

ഇപ്പോഴിതാ തന്റെ വര്‍ക്കട്ട്‌ വീഡിയോ പങ്കുവയ്ക്കുകയാണ്‌ നടി കനിഹ. തന്റെ ഇന്‍സ്റ്റാഗ്രാമിലാണ്‌ കനിഹ വര്‍ക്കട്ട്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്‌. കാണുമ്പോള്‍ സിമ്പിളാണെന്ന്‌ തോന്നുമെങ്കിലും കഠിനമായ വ്യായാമമാണ്‌ താരം ചെയ്യുന്നത്‌.

ഒട്ടേറെ മലയാളം, തമിഴ്‌ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നടിയാണ്‌ കനിഹ. മലയാള സിനിമയില്‍ മിന്നുന്ന പ്രകടനങ്ങളാണ്‌ കനിഹ കാഴ്ച വെച്ചിട്ടുള്ളത്‌. പഴശ്ശിരാജയും സ്പിരിറ്റും ഭാഗ്യ ദേവതയുമെല്ലാം കനിഹയുടെ മികച്ച പ്രകടനങ്ങള്‍ നമ്മുടെ മുന്നിലെത്തിച്ച ചില ചിത്രങ്ങളാണ്‌.

താന്‍ പാലിന്‍ഡ്രോം വര്‍ക്ക്‌ ഓട്ട്‌ ചെയ്യുന്ന ഒരു വീഡിയോ ആണ്‌ കനിഹ തന്റെ ഇന്‍സ്റ്റാഗ്രാം അക്കണ്ട്‌ വഴി പുറത്തു വിട്ടിരിക്കുന്നത്‌. പാലിന്‍ഡ്രോം വര്‍ക്ക്‌ ഓട്ട്‌ കാണുമ്പോള്‍ വലിയ എളുപ്പമാണ്‌, ലളിതമാണ്‌ എന്നൊക്കെ തോന്നുമെങ്കിലും അത്‌ കൃത്യമായി ചെയ്യുക എന്നത്‌ വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും, അത്‌ ചെയ്യുമ്പോള്‍ ശരീരം ഉരുകുന്നത്‌ താനറിയുന്നുണ്ട്‌ എന്നും കനിഹ ആ വീഡിയോ പോസ്റ്റ്‌ ചെയ്തു കൊണ്ട്‌ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here