അനുഗ്രഹിക്കാനായി കയ്യുയർത്തിയപ്പോൾ ഹൈ-ഫൈവ് നൽകി; കുട്ടിയുടെ പ്രതികരണത്തിൽ ചിരിയടക്കാൻ കഴിയാതെ പുരോഹിതൻ.! വീഡിയോ വൈറൽ

ഒരു കുഞ്ഞിന്റെ നിഷ്ക്കളങ്കതയ്ക്കു മുന്നിൽ പുരോഹിതൻ പോലും ചിരിയടക്കാൻ ബുദ്ധിമുട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മുൻ ബാസ്കറ്റ്ബാൾ കളിക്കാരൻ റെക്സ് ചാപ്മാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇന്റർനെറ്റിൽ സംസാര വിഷയമായത്.

പള്ളിയിൽ പുരോഹിതന് മുന്നിൽ പ്രാർത്ഥനയിൽ പങ്കു കൊള്ളുകയാണ് ഒരു കൊച്ചുപെൺകുട്ടിയും അവളുടെ അമ്മയും. പ്രാർത്ഥനയ്ക്കിടയിൽ കുട്ടിയെ അനുഗ്രഹിക്കാൻ വേണ്ടി പുരോഹിതൻ കയ്യുയർത്തുന്നു.

എന്നാൽ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് കുട്ടി തന്റെ കൈകൊണ്ടു ഒരു ഹൈ-ഫൈവ് അടിച്ച് പൊട്ടിച്ചിരിയുടെ രംഗം തീർക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here