അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു,ക്ഷമ ചോദിക്കുന്നു; സലിം കുമാറിനോട് സോറി പറഞ്ഞ് ജ്യോതി കൃഷ്ണ : വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ വൈറലാകുന്നത് സോറി ചലഞ്ചാണ്. അതിൽ ശ്രദ്ധേയമാകുന്നത് നടി ജ്യോതി കൃഷ്ണയുടെ വീഡിയോ ആണ്. സിനിമ നടൻ സലിം കുമാറിനോട് ക്ഷമ ചോദിക്കുകയാണ് താരം. വീഡിയോയിലൂടെ പറയുന്നത് ഇങ്ങനെ; ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു സോറി പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളു. ചില പ്രശ്നങ്ങൾ കൊണ്ട് അകന്നു പോയവരെ തിരിച്ചു കൊണ്ടുവരാൻ സാധിക്കും. അല്ലെങ്കിൽ വേണ്ട.! അങ്ങനെ എനിക്ക് ആദ്യം സോറി പറയണമെന്ന് തോന്നുന്നത് നടൻ സലിം കുമാർ ചേട്ടനോടാണ്.

ഞങ്ങൾ ഒരുമിച്ച് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വെച്ച് പ്രശ്നമുണ്ടായി. അന്ന് പക്വതയില്ലായ്മ കൊണ്ട് എന്തൊക്കെയോ തിരിച്ചു പറഞ്ഞു. അതിന് എല്ലാത്തിനും ക്ഷമ ചോദിക്കണമെന്ന് തോന്നി. അന്ന് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് പറഞ്ഞില്ലെന്നും അന്ന് തോന്നിയില്ല എനിക്ക്. എന്നാൽ പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് എനിക്ക് മനസിലായി.

അദ്ദേഹം പറഞ്ഞതായി അറിഞ്ഞുവെന്നും അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയില്ല. ഈ അവസരം അതിനായി വിനിയോഗിക്കുവെന്നും ജ്യോതി വീഡിയോയിലൂടെ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here