പഞ്ചരത്നങ്ങളിൽ മൂന്ന് പേർ വിവാഹിതരായി; വീഡിയോ കാണാം..

പഞ്ചരത്‌ന’ങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽവച്ച് രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരൻ ഉത്രജൻ ചടങ്ങുകൾ നടത്തി. ഇവരുടെ സഹോദരി ഉത്രജയുടെ വരന് വിദേശത്ത് നിന്ന് എത്താൻ സാധിക്കാത്തതിനാൽ വിവാഹം മാറ്റിവച്ചിരുന്നു.

ഒറ്റപ്രസവത്തിൽ പിറന്ന പഞ്ചരത്നങ്ങളായ തിരുവനന്തപുരം, പോത്തൻകോട് നന്നാട്ടുകടവിൽ പരേതനായ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളുടെ വിവാഹമാണ് നടന്നത്. ഏപ്രിൽ 26നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം പ്രവാസികളായ വരന്മാർക്ക് നാട്ടിലെത്താനായില്ല. ഇതേത്തുടർന്നാണ് വിവാഹം മാറ്റിവച്ചത്.

മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ. കോഴിക്കോട് സ്വദേശിയായ മാദ്ധ്യമ പ്രവർത്തകൻ മഹേഷാണ് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകയായ ഉത്തരയ്‌ക്ക് മിന്ന് ചാർത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്‌തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരൻ മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here