ഇപ്പോ ക്രൂവിലെ പകുതി പേരും മലയാളം പറയുന്നുണ്ട്; ബോളിവുഡ് വിശേഷങ്ങളുമായി പേളി

അഭിനേത്രിയായും അവതാരകയായും മലയാളികളുടെ മനസില്‍ ഇടം നേടിയ പേളി മാണി ബോളിവുഡില്‍ അരങ്ങേറുകയാണ്. അനുരാഗ് ബസു ചിത്രത്തിലൂടെയാണ് പേളിയുടെ അരങ്ങറ്റം. അഭിഷേക് ബച്ചന്‍, പങ്കജ് ത്രിപാഠി, സാനിയ മല്‍ഹോത്ര, രാജ്കുമാര്‍ റാവു തുടങ്ങിയവര്‍ക്കൊപ്പമാണ് പേളിയുടെ അരങ്ങേറ്റം. ഇപ്പോഴിതാ തന്റെ അരങ്ങേറ്റത്തെ കുറിച്ച് പേളി മനസ് തുറക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് പേളിയാണ് മനസ് തുറന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അരങ്ങേറ്റമെന്ന് പേളി പറയുന്നു.

perly 1

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ലുഡോയിലേക്കുള്ള യാത്ര. ഇതുപോലൊ വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകാന്‍ സാധിച്ചത് ഒരേസമയം ആവേശകരവും പഠിക്കാനുള്ള അവസരവുമായിരുന്നു. പുതിയ ഭാഷ, പുതിയ ഇന്‍ഡസ്ട്രി, പുതിയ സംസ്കാരം. പക്ഷെ എനിക്ക് വീടുപോലെ തോന്നിപ്പിച്ചു അവര്‍ പേളി പറയുന്നു. ഇപ്പോള്‍ ക്രൂവിന്റെ പകുതിപ്പേരും മലയാളം സംസാരിക്കുന്നുണ്ടെന്നും പേളി പറയുന്നു. അനുരാഗ് ബസുവിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് മിക്കവരും സ്വപ്നം കാണുന്നതാണ്. തന്റെ ഭാഗ്യമാണെന്നും പേളി പറയുന്നു. അദ്ദേഹം ഒരു ജീനിയസും അതേസമയം തമാശക്കാരനുമാണെന്നും പേളി പറയുന്നു.

perly 2

ഓരോ ദിവസവും അഭിനയത്തെ കറിച്ച് പുതിയ കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ തന്റേതായി എന്തെങ്കിലും നല്ലതുണ്ടെങ്കില്‍ അത് ദാദ കാരണമാണെന്നും പേളി പറഞ്ഞു. പേളി, ഫീല്‍ ഇറ്റ് ഫസ്റ്റ് എന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. തന്റെ പാട്ണര്‍ ഇം ക്രെെമായ രോഹിത്തിനേയും പേളി പ്രശംസിച്ചു. 190 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന സിനിമയിലൊരു മലയാളിയെ അവതരിപ്പിക്കാന്‍ സാധിച്ചത് വലിയ കാര്യമാണെന്നും പേളി പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും പേളി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here