സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബ്രസീലിന്റെ ഫുട്ബോൾ താരം നെയ്മറിന്റെ അമ്മയുടെ പുതിയ പങ്കാളിയെക്കുറിച്ചുള്ള വാർത്തകളാണ്. നദിനെ ഗോൺസാൽവാസ് സ്വന്തം മകൻ നെയ്മറെക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലായത്. ഇക്കാര്യം നദീനെ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. നെയ്മറുടെ 22 വയസ്സുളള കടുത്ത ആരാധകനെയാണ് മാതാവ് പുതിയ പങ്കാളിയായി തിരഞ്ഞെടുത്തിരിരിക്കുന്നത്.
തിയാഗോ റാമോസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോയും ഒപ്പം ക്യാപ്ഷനും നൽകി.‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്നതാണ്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. കമ്പ്യൂട്ടര്‍ ഗെയിമറും മോഡലുമായ തിയാഗോ അടുത്തിടെ നെയ്മറിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ റാമോസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നെയ്മറുടെ കടുത്ത ആരാധകനാണ് റാമോസ്.