പലരും ആ ബന്ധം വേണ്ട എന്ന് പറഞ്ഞിരുന്നു പക്ഷേ; ആദ്യ വിവാഹത്തെ പറ്റി ഗായിക രഞ്ജിനി ജോസ്..

മലയാള സിനിമയിലെ പിന്നണി ഗായകരിൽ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ജോസ്.പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ പാടുന്നത്.മേലെ വാരത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലാണ് പാടിയത്.പിന്നീട് നിരവധി നല്ല പാട്ടുകൾ പാടാൻ താരത്തിന് സാധിച്ചു.സ്വന്തമായി ഒരു മ്യൂസിക് ബ്രാൻഡും താരത്തിന് ഇപ്പോൾ ഉണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വാക്കുകൾ ആണ്.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മനസ് തുറക്കുന്നത്. തന്റെ വിവാഹ ജീവിതത്തെപറ്റിയും കുടുംബത്തെ പറ്റിയുമാണ് രഞ്ജിനി പറഞ്ഞത്.രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ,ഞാൻ വിവാഹ മോചിതയായി എന്ന് അധികമാര്‍ക്കും അറിയില്ല, അവതാരിക ചോദിച്ച കൊണ്ട് മാത്രമാണ് ഞാൻ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

119879785 347812973084172 8599121464978292328 n

അമ്മയും അച്ഛനും ഇന്റര്‍ കാസ്റ്റ് മാരേജ് ആയിരുന്നു. ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ല അത്. തങ്ങളുടെ വീട്ടില്‍ ഒരിക്കലും മതത്തെ ചൊല്ലി പ്രശ്‌നമുണ്ടാകാറില്ല. അച്ഛന്റെയും അമ്മയുടെയും കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്താറുമുണ്ട്.അച്ഛനെയും അമ്മയേയും പോലെ ഞാനും ഒരു ഇന്റര്‍കാസ്റ്റ് വിവാഹമാണ് ചെയ്തത്. ആ ബന്ധം ശരിയാവില്ല എന്നും മുന്നോട്ടു കൊണ്ടുപോകേണ്ട എന്നും പലരും പറഞ്ഞിരുന്നു. പക്ഷെ എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷയോടെ കൂടി മുന്നോട്ടുപോവുകയായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ യോജിച്ചതല്ല എന്ന് മനസ്സിലായി . ഞാന്‍ മനസ്സിലാക്കിയത് ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ആളുകളുടെ സ്വഭാവം ഒരിക്കലും മാറ്റാന്‍ പറ്റില്ല എന്നതാണ് .

അഡ്ജസ്റ്റ് ചെയ്യുക എന്ന ഒരു കാര്യം മാത്രമേ പിന്നീട് മുന്നിലുള്ളൂ.അഡ്ജസ്റ്റ് ചെയ്ത് ഒടുവില്‍ നമുക്ക് തന്നെ പറ്റാതെ വരുമ്പോഴാണ് വേറെ ലെവല്‍ എത്തുന്നത്. അങ്ങനെയാണ് തങ്ങള്‍ ഇരുവരും വേര്‍ പിരിഞ്ഞത്.ഒരിക്കലും ആദ്യഭര്‍ത്താവിനോട് ഒരു ദേഷ്യമോ വെറുപ്പോ ഒന്നും തന്നെ ഇല്ല എന്നും അദ്ദേഹം സന്തോഷമായി ഇരിക്കട്ടെ, അദ്ദേഹത്തെ ക്കുറിച്ച് എവിടെയും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് മാത്രമാണ് തുറന്നു പറയുന്നത്.ഒരു പേപ്പറില്‍ ഒപ്പു വെച്ചുവെന്ന് വെച്ച് ഒരിക്കലും ബന്ധങ്ങള്‍ മുറിഞ്ഞു പോകില്ല.ഞാന്‍ ബന്ധങ്ങള്‍ക്ക് വളരെയധികം വില നല്‍കുന്ന ഒരാൾ ആണെന്നും രഞ്ജിനി പറഞ്ഞു നിർത്തി.

ZLLbpq4

LEAVE A REPLY

Please enter your comment!
Please enter your name here