സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പൃഥ്വിരാജ്; തീരുമാനം ഇങ്ങനെ

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളിൽ ഇടം നേടിയ പൃഥ്വിരാജ് ഇന്നു താരമൂല്യമുള്ള യുവ നടന്മാരിൽ ഒരാൾ എന്നതിലുപരി മികച്ച ഒരു സംവിധായകനുമാണ് എന്ന ലൂസിഫർയിലൂടെ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി സിനിമയിൽ തിളങ്ങുന്ന താരം ഇപ്പോൾ ജീവിതത്തിലെ സുപ്രധാന തീരുമാനം എടുതിരിക്കുകയാണ്, സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു എന്നതാണ് ആ തീരുമാനം. പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് കഴിഞ്ഞയെന്നും ഇനി പൂർത്തിയാക്കാനുള്ള ആടുജീവിതം ആണെന്നും അതിനു മുൻപ് ഒന്ന് വിശ്രമിക്കുകയാണെന്നും പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ആയിരുന്നു പൃഥ്വിരാജ് ആ നിർണായക തീരുമാനമെടുത്തത് അടുത്ത 3 മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് ഏടുകയാണ് എന്നാണ് പൃഥ്വിരാജ് അറിയിച്ചത്.

“അയ്യപ്പനും കോശിയും എന്ന ചിത്രം പൂർത്തിയായി ലൊക്കേഷനിൽ നിന്ന് തിരികെ പോരുമ്പോൾ ഞാൻ ആലോചിച്ചു, കഴിഞ്ഞ 20 വർഷമായി അറിയില്ലാത്തതാണ് അത്; അടുത്ത 3 മാസത്തേക്ക് ഒരു ഇടവേള എടുക്കുന്നു സിനിമയിൽ നിന്നും ഒരു ബ്രേക്ക് ആവശ്യമാണ്. ദിവസേന രാവിലെ എണീറ്റ് മറ്റൊന്നും ചിന്തിക്കാതെ ഷൂട്ടിങ്ങിന് പോകാം ഈ ബ്രേക്കും ഒരു വ്യായാമമാണ്. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിന് ഉള്ളത്. സിനിമയുമായി ബന്ധമില്ലാത്ത ഒരു മൂന്നുമാസം അങ്ങനെയൊന്ന് എൻറെ ഓർമയിലെ ഇല്ല; ഇത് ശരിയോ ഞാൻ സന്തുഷ്ടൻ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഈ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകൾ ഉണ്ട്. ഞാൻ ഇത് എഴുതുമ്പോൾ അവരെ കാത്ത് വീട്ടിൽ ഇരിപ്പുണ്ട്, ഞാൻ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാൾ ഉറങ്ങിക്കാണും. ഞങ്ങളുടെ നിർമാണത്തിലുള്ള രണ്ടാമത്തെ സിനിമ ഡ്രൈവിംഗ് ലൈസൻസ് ഉടൻ റിലീസാകും. എന്നയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താൽപര്യപ്പെട്ടത് തിരക്കഥയാണ് ഇതിന്റേത്, അപ്പോൾ 27 എവരെയും തിയേറ്ററിൽ വച്ച് കാണാം.” എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here