മലയാള സിനിമയിലെ ഒരുപിടി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് റീമ കല്ലിങ്കൽ. തന്റെ അഭിപ്രായങ്ങൾ ഏറ്റുപറയാൻ മടിക്കാത്ത താരത്തിന് നിരവധി സൈബർ ആക്രമണങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

തന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിൽ സാരിയിലാണ് താരം എത്തുന്നത്. പ്രിയ അഭിഷേക് ജോസഫ് ആണ് ചിത്രം പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമ്മെന്റുമായി എത്തിയത്. ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാതാവും ഛായഗ്രഹകനും ആഷിഖ് അബുവാണ്.

Actress Rima Kallingal Photos


Actress Rima Kallingal Photos
