നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു..

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. കാജല്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.

കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് ഉണ്ടാവുക എന്നും കാജല്‍ പറയുന്നു. വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും താരം കുറിപ്പില്‍ പറയുന്നു. വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം.

dgjj

LEAVE A REPLY

Please enter your comment!
Please enter your name here