ആക്രമകാരിയായ ഒരു കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിക്കുന്ന ബാലന്‍; വീഡിയോ

നിരവധിയായ വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആക്രമകാരിയായ ഒരു കാളയില്‍ നിന്നും അമ്മൂമ്മയെ രക്ഷിക്കുന്ന ബാലന്റേതാണ് ഈ വീഡിയോ. ഹരിയാനയിലാണ് സംഭവം അരങ്ങേറിയത്. സിസിടിവിയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍.

വീടുകള്‍ക്ക് ഇടയിലുള്ള ഒരു വഴിയിലൂടെ നടന്നു വരികയായിരുന്ന അമ്മൂമ്മയെ കാള ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ബാലന്‍ ഓടിയെത്തുകയും അമ്മൂമ്മയെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ കാള വീണ്ടും രണ്ടുപേരേയും ഇടിച്ചു വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here