പ്രണയവിവാഹമല്ല എന്റേത്; വിവാഹത്തെകുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നത്

നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ. വിനയന്റെ മകളാണ് വധു ഐശ്വര്യ. അടുത്ത വർഷം ഫെബ്രുവരി രണ്ടാം തീയതി കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം. വിഷ്ണു തന്റെ വിവാഹത്തെകുറിച്ച് പറഞ്ഞപ്പോൾ എല്ലാവർക്കും ഉണ്ടായ സംശയമാണ് പ്രണയവിവാഹമാണോ എന്നത്. അതിനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പ്രതികരിച്ചത് ഇങ്ങനെ.

“എന്റെത് പ്രണയ വിവാഹമല്ല, വളരെ നാളായി വീട്ടുകാര്‍ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ട്. പക്ഷെ തിരക്കൊക്കെ ഒഴിഞ്ഞു മതി കല്യാണമെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, ‘അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ’ യെന്നു. അതിനുശേഷം വീട്ടുകാര്‍ കൊണ്ടുവന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെയാണു ഇതുറച്ചും.” കോതമംഗലത്താണ് ഐശ്വര്യയുടെ വീട്, അച്ഛന്റെ പേര് വിനയന്‍, അമ്മ ശോഭ. ഐശ്വര്യ ബിടെക് ബിരുദധാരിയാണ്, ഇപ്പോള്‍ പിഎസ്സി കോച്ചിങ്ങിനു പോകുന്നു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വെച്ചാണ് കല്യാണം.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ;

79839218 1564561547035255 4719247465696460800 n
79705612 1564561423701934 6393169140625965056 n
79525856 1564561363701940 373167451828912128 n
79437070 2514909065452394 6735093505695154176 n
79188570 2514909098785724 76876607473582080 n
78629940 1564561477035262 8737954575362818048 n

VISHNU UNNIKRISHNAN & AISWARYA ENGAGEMENT HIGHLIGHTS;

LEAVE A REPLY

Please enter your comment!
Please enter your name here