അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ തല്ലി; വീഡിയോ എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കി മകന്‍; വീഡിയോ

തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ മര്‍ദ്ദിച്ച മധ്യപ്രദേശ് ഡിജിപി നേരിട്ടത് കര്‍ശന നടപടി. വിഡിയോ വൈറലായപ്പോള്‍ തെറിച്ചതു സ്വന്തം തൊപ്പി. അച്ഛന്‍ അമ്മയെ തല്ലുന്ന വിഡിയോ ഇന്‍കംടാക്‌സിലെ ഡപ്യൂട്ടി കമ്മിഷണറായ മകനാണ് പുറംലോകത്തെ കാണിച്ചത്. ഭാര്യയെ വീട്ടിനുളളില്‍ വച്ച് പുരുഷോത്തം ശര്‍മ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്.

മുഖത്തടിച്ചും കഴുത്തുപിടിച്ച് തിരിച്ചും മുടിയില്‍ പിടിച്ച് വലിച്ചുമായിരുന്നു മര്‍ദ്ദനം. അതിനിടെ രണ്ടുപേര്‍ പുരുഷോത്തം ശര്‍മ്മയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നിലത്തേയ്ക്ക് തളളിയിട്ട ശേഷവും ഒരു ദയയുമില്ലാതെയുളള മര്‍ദ്ദനം തുടര്‍ന്നു. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് ആരോപണം.

‘ഇതാണ് നിങ്ങളുടെ ശരിയായ മുഖം’ – വീഡിയോ കാണിച്ച് കൊണ്ട് ഭാര്യ പറഞ്ഞു. ‘എനിക്ക് വേണ്ടതെല്ലാം ഞാന്‍ ചെയ്യും’ – പുരുഷോത്തം ശര്‍മ്മ മറുപടിയായി പറഞ്ഞു. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു. വീഡിയോ വിവാദമായതോടെ മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കത്തിയെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയെ ആക്രമിച്ചതെന്നാണ് ഡിജിപിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here