മേക്കപ്പില്ലാതെ മുടി ഒതുക്കി വയ്ക്കാതെ വിയര്‍ത്തൊലിച്ച് മധു ബാലയുടെ വീഡിയോ

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സെലിബ്രിറ്റികളടക്കം നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. അക്കൂട്ടത്തില്‍ നടി മധു ഷാ (മധുബാല) ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധനേടുകയാണ്. ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധു വീഡിയോ പങ്കുവച്ചത്.

കോവിഡ് പ്രശ്നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സംഗം പോലുള്ള; അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നതെന്ന് മധു ചോദിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലണമെന്നും മധു പറയുന്നു. ആദ്യമായി ഞാന്‍ മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയര്‍ത്തൊലിച്ച് മുടി ഒതുക്കി വയ്ക്കാതെ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നു.

പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്പത്തികമായും മാനസികമായും തകര്‍ന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നിരുന്നാലും ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ എന്ത് ശുഭസൂചനയാണ് നമുക്ക് നല്‍കുന്നത്? ഇത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇത് സാധിക്കുന്നത്.

വായ മൂടി പേസവും’ എന്നീ ചിത്രത്തിന് മധൂ മറ്റൊരു തമിഴ് ചിത്രത്തിന് കരാറൊപ്പിട്ടു. നവാഗതനായ ഭരത് മാർട്ടിൻ സംവിധാനം ചെയ്യുന്ന ‘മഹാനക്ഷത്രം’ എന്ന് ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിൽ സത്യരാജ് പ്രാധാന്യമുള്ളൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. “ശക്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറ്റെന്തിനേക്കാളും ഈ വേഷമാണ് ഈ സിനിമയിലേക്ക് തന്ന ആകർഷിച്ചത്” – മധുബാല പറയുന്നു.

ചിത്രത്തിന്‍റെ നിർമാതാവായ പവൻ കുമാറാണ് നായകന്‍ ഈ ചിത്രം തെലുങ്കിലും ഒരുക്കാൻ പവന് പദ്ധതിയുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും. ആരാധകരെ ഞെട്ടിച്ച് മധുബാലയുടെ മാസ് എൻട്രി. 90കളിൽ തെന്നിന്ത്യൻ സിനിമയിലെ ഗ്രാമീണ സൗന്ദര്യത്തിൻ്റെ പൂ‍ർണ്ണതയായിരുന്നു മധുബാല. മണിരത്നത്തിലെ റോജയെ ഇന്നും സിനിമ പ്രേമികൾ മറക്കാനിടയില്ല. സിനിമയിൽ ഇടവേളയെടുത്ത നായിക ഇപ്പോൾ ആരാധകരെ ഞെട്ടിച്ച് കിടിലൻ എൻട്രി നടത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here