49 കാരനായ പ്രൊഫസറുടെയും 19 കാരി ശിഷ്യയുടെയും പ്രണയകഥ; ഭാര്യയും നാട്ടുകാരും കരിഓയിൽ ഒഴിച്ചു അപമാനിച്ചു.! അവസാനം ദാ ഇങ്ങനെ..

ലോകപ്രസിദ്ധമാണിന്നും ആ ഗുരു – ശിഷ്യ പ്രണയം. 2006 ല്‍ 49 കാരനായ പ്രോഫസ്സറുടെയും 19 കാരിയായ ശിഷ്യയുടെയും പ്രണയം അന്ന് പത്ര ദൃശ്യമാദ്ധ്യമ ങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വിദേശ മാദ്ധ്യമങ്ങളിലും അക്കാലത്ത് അവര്‍ നിറഞ്ഞു നിന്നു. ഇരുവര്‍ക്കും 30 വയസ്സിന്‍റെ വെത്യാസം. ബീഹാറിലെ പാറ്റ് ന യൂണിവേര്‍‌സിറ്റിയില്‍ ഹിന്ദി പ്രൊഫസ്സറായിരുന്നു മട്ടൂക്കുനാഥ ചൌധരി. ഒരു സെമിനാറില്‍ വച്ചാണ് 19 കാരിയായ ജൂലിയെ കണ്ടുമുട്ടുന്നത്. അന്ന് മൊട്ടിട്ട ഇരുവരിലെയും പ്രണയം തുറന്നുപറഞ്ഞത്‌ ജൂലിയായിരുന്നു.

വിവാഹമല്ലാതെ പരസ്പ്പരം പ്രണയിച്ച് പ്രൊഫസ്സറുമൊത്ത് ഒരു സമര്‍പ്പിത ജീവിതം. ജൂലി അത് പ്രൊഫസ്സറോട് തുറന്നുപറഞ്ഞു. ജൂലിയെ പിന്തിരിപ്പിക്കാന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ മട്ടൂക് നാഥ്‌ ശ്രമിച്ചെങ്കിലും ജൂലിയ്ക്ക് അദ്ദേഹമില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയായി. പ്രൊഫസറോടുള്ള തന്‍റെ പ്രണയം വിവാഹം എന്ന ബന്ധത്തിലുപരി സാധാരണക്കാര്‍ക്ക് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയാത്ത തലത്തിലുള്ളതാണെന്നും. പ്രണയം എന്നതിനേക്കാള്‍ അറിവിലും, ആത്മീയത യിലും പൂര്‍ണ്ണത കൈവന്ന ഒരു വ്യക്തിത്വത്തോടുള്ള ആരാധനയായി കാണുകയാണ് വേണ്ടതെന്നുo ജൂലി അക്കാലത്ത് മാദ്ധ്യമങ്ങളോട്റവരെ തുറന്നു പറഞ്ഞിരുന്നു.

julies 1524493851

ജൂലിയുടെ സമര്‍പ്പണത്തിനുമുന്നില്‍ പ്രോഫസ്സര്‍ക്ക് മറ്റു വഴിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിലേക്ക് ജൂലി മെല്ലെ മെല്ലെ കുടിയേറി. സമൂഹവും കുടുംബവും ഇളകി മറിഞ്ഞു. ഭാര്യയും, കൂട്ടരും ചേര്‍ന്ന് ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു.മുഖത്തു കരിഓയില്‍ ഒഴിച്ചു. ഗാര്‍ഹിക പീഡനകുറ്റം ചുമത്തി മട്ടൂക്നാഥിനെയും ജൂലിയെയും ജയിലിലാക്കി. പാറ്റ്ന യൂണിവേര്‍‌സിറ്റി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. നാടും നാട്ടുകാരും പ്രൊഫസറെയും ജൂലിയെയും പഴിച്ചു. പ്രോഫസ്സര്‍ക്കും ജൂലിയ്ക്കും വട്ടാണെന്നുള്ള വ്യാപക പ്രചാരണം മാദ്ധ്യമങ്ങളില്‍ വരെ നടന്നു അക്കാലത്ത്.

ജയില്‍ മോചിതനായ മട്ടൂക് നാഥ്‌ ജൂലിയ്ക്കൊപ്പം പാറ്റ്ന വിട്ടു ഭാഗല്‍പ്പൂരിലെത്തി. ഒരുമിച്ചു താമസമായി. പിന്നീട് കോടതിയില്‍ കേസ് നടന്നു. 2013 ഫെബ്രുവരി 13 ന് കോടതി വിധിവന്നു. ജോലി തിരിച്ചുകിട്ടി. വിധിനടപ്പാക്കിക്കിട്ടാന്‍ പ്രോഫസ്സര്‍ക്ക് സത്യാഗ്രഹം കിടക്കേണ്ടി വന്നു. ഒടുവില്‍ രാജ്ഭവന്‍ ഇടപെട്ടു വിധി നടപ്പാക്കി. റത്തുനിന്ന 5 വര്‍ഷത്തെ ശമ്പളം 20 ലക്ഷം രൂപ പ്രോഫസ്സര്‍ക്ക് ഒന്നിച്ചുകിട്ടി. ഭാര്യക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിനു നല്‍കാനും വിധിവന്നു. കൂടാതെ പാറ്റ്ന യിലെ രണ്ടു വീടുകളും ആദ്യ ഭാര്യക്ക് നല്‍കി. ഒരു വീട്ടില്‍ നിന്ന് മാസം ലഭിക്കുന്ന 40000 രൂപ വാടകയും ഭാര്യക്കാണ്.

വീടുകള്‍ക്ക് രണ്ടരക്കോടി രൂപ ഇന്ന് വിലവരുമെന്ന് പ്രോഫസ്സര്‍ പറഞ്ഞു. മാട്ടൂക് നാഥ്‌ ഇപ്പോള്‍ യൂണിവേര്‍‌സിറ്റി ഹിന്ദി വിഭാഗം തലവനാണ്. 1.25 ലക്ഷം മാസ ശമ്പളം. പ്രോഫസ്സര്‍ക്ക് 40000 രൂപ മാസശമ്പളം ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ച ചിലവിനുള്ള 15000 രൂപ എന്ന തുക പ്രതിമാസം 50000 ആക്കണമെന്ന ആവശ്യവുമായി ആദ്യഭാര്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. മട്ടൂക് നാഥ്‌ (Matuknath) ഇപ്പോള്‍ ഭാഗല്‍പ്പൂരില്‍ ഒരു ‘ പ്രണയ വിദ്യാലയം’ (പ്രേം പാഠശാല) അഥവാ LOVE SCHOOL ന്‍റെ നിര്‍മ്മാണത്തിലാണ്. ഇത് വരെ 10 ലക്ഷം രൂപ ചിലവിയിക്കഴിഞ്ഞു.

Og2uhZM 1

സ്വന്തമായുള്ള ഒരു സൈക്കിള്‍ റിക്ഷയിലായിരുന്നു ഇരുവരുടെയും സഞ്ചാരം. ജൂലിയെ പിന്നിലിരുത്തി പ്രൊഫസര്‍ റിക്ഷ ചവുട്ടി പോകുന്നത് നഗരത്തിലെ വീഥികള്‍ക്ക് പുതുമയുള്ള കാഴ്ചയായിരുന്നു. ഇന്ന് അത് മാറി 60 വയസ്സ് തികയുന്ന പ്രോഫസ്സര്‍ തന്‍റെ പ്രണയിനിയായ ജൂലിയുടെ 30 – മത് പിറന്നാളിന് തനിക്ക് കിട്ടിയ 20 ലക്ഷം രൂപയില്‍ നിന്ന് 6.40 ലക്ഷം രൂപയ്ക്ക് ഒരു പുതിയ വെള്ള ഷവര്‍ലെ sail കാര്‍ വാങ്ങി അദ്ദേഹം ആദ്യമായി വിലപിടി പ്പുള്ള ഒരു പിറന്നാള്‍ സമ്മാനം നല്‍കി. കഴിഞ്ഞ വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 നാണ് Surprise Gift ആയി അദ്ദേഹം ഇത് നല്‍കിയത്. ജൂലിയ്ക്ക് പ്രോഫസ്സര്‍ നല്‍കിയ ഈ പിറന്നാള്‍ സമ്മാനം ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ജൂലിയുമായുള്ള തന്‍റെ ബന്ധ൦ വിശകലനം ചെയ്യുന്ന ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്.
Matuk – Julie Dairy എന്നാണ് പുസ്തകത്തിന്‍റെ പേര്.

ഇപ്പോള്‍ യാത്രയുടെ സ്വഭാവവും മാറി. ഇരുവരും കാറിലാണ് യാത്രയെങ്കിലും മിക്കവാറും ജൂലിയാണ് ഡ്രൈവിംഗ് സീറ്റില്‍ കാണുക. റിട്ടയര്‍ ചെയ്തശേഷം തന്‍റെ പ്രണയപാഠശാലയിലൂടെ(LOVE SCHOOL) വൈവിധ്യമായ പ്രണയത്തിന്‍റെ അര്‍ഥവ്യാപ്തികളിലൂടെ സമൂഹത്തെ ബോധവല്‍ക്കരികാനുള്ള ശ്രമത്തിലാണ് പ്രൊഫസറും, ജൂലിയും. ഇരുവരും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ലിവ് ഇന്‍ റിലേഷനിലാണ് അവര്‍ ജീവിക്കുന്നത്. ഇരുവരും ഇന്ന് പൂര്‍ണ്ണ സന്തുഷ്ടരാണ്. കാണുക പ്രൊഫസര്‍ മട്ടൂക് നാഥും – ജൂലിയും.

Previous articleഓൺലൈൻ ആങ്ങളമാർക്കുള്ള മറുപടി ആയി ഗ്ലാമറസ് സെൽഫി പങ്ക് വെച്ച് അനശ്വര.!
Next articleഅദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു; ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയും.!

LEAVE A REPLY

Please enter your comment!
Please enter your name here