എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായ മകള്‍ അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസ്;

ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തെ വര്‍ണ്ണിക്കാന്‍ ഒരുപക്ഷെ വാക്കുകള്‍ തികയില്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രിയപ്പെട്ടവരെ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതെങ്കിലോ…. അത്തരം ഒരു സുന്ദരനിമിഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നീര്‍ഘനാളുകള്‍ക്ക് ശേഷം സര്‍പ്രൈസ് നിറച്ച് അമ്മയെ കാണാനെത്തുന്ന സൈനികയായ മകളുടേതാണ് ഈ വീഡിയോ. റെയ്‌ലീ ഗ്രിഗ്‌സണ്‍ എന്നാണ് ഈ പത്തൊന്‍പതുകാരിയുടെ പേര്.

മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ റെയ്‌ലീ വീട്ടിലെത്തുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. സര്‍പ്രൈസായി വീട്ടിലെത്തുമ്പോള്‍ അമ്മയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് അറിയാന്‍ വേണ്ടിയായിരുന്നു ഇത്. വീടിന്റെ പോര്‍ച്ചില്‍ എത്തിയ റെയ്‌ലി ഒരു പാക്കേജ് വന്നിട്ടുണ്ട് എന്ന് അമ്മയെ ഫോണ്‍ വിളിച്ചു പറഞ്ഞു. വാതില്‍ തുറന്ന് പുറത്തെത്തിയ അമ്മ കണ്ടതാകട്ടെ പ്രിയപ്പെട്ട മകളേയും. മകളെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും ഉറക്കെ ചിരിക്കുന്നതുമെല്ലാം കാണാം വീഡിയോയില്‍.

View this post on Instagram

What an amazing surprise! ❤️

A post shared by People Magazine (@people) on

LEAVE A REPLY

Please enter your comment!
Please enter your name here