സൈബർ ലോകത്ത് താരമായി ക്ലാസിക്കൽ നൃത്തചുവടുകളുമായെത്തിയ മുത്തശ്ശി; വീഡിയോ

0
10

കഥ പറഞ്ഞും പാട്ടു പാടിയുമൊക്കെ സോഷ്യൽ മീഡിയയിൽ താരങ്ങളാകാറുണ്ട് ഇപ്പോൾ മുതിർന്നവരും, അത്തരത്തിൽ ക്ലാസിക്കൽ നൃത്ത ചുവടുകളുമായെത്തി സൈബർ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ഒരു മുത്തശ്ശി.

കൈകളുടെയും കാലുകളുടെയും മനോഹരമായ ചലനങ്ങൾക്കൊപ്പം പാട്ടിനനുസരിച്ച് മുഖത്തും ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയുടെ നൃത്തം. മനോഹരമായ ക്ലാസിക്കൽ നൃത്തചുവടുകളിലൂടെ സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുകയാണ് ഈ മുത്തശ്ശി.

അതിഗംഭീരമായ നൃത്ത പ്രകടനമാണ് ഈ അമ്മയും കാഴ്ചവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചെന്നൈ സ്വദേശിയായ ഈ അമ്മയുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തവര്‍ നിരവധിയാണ്. കാഴ്ചക്കാരന്റെ നയനങ്ങള്‍ക്കൊപ്പം മനസ്സും നിറയ്ക്കുന്നുണ്ട് മുത്തശ്ശിയുടെ ഈ മനോഹര നൃത്തം.

LEAVE A REPLY

Please enter your comment!
Please enter your name here