അമ്മയുടെ ജീവൻ രക്ഷിച്ച് അഞ്ച് വയസുകാരൻ; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

0
2

ബോധരഹിതയായ അമ്മയ്ക്ക് കൃത്യ സമയത്ത് വൈദ്യസഹായം എത്തിച്ച് അഞ്ച് വയസുകാരൻ ജോഷ്. ഇംഗ്ലണ്ടിലെ ടെൽഫോർഡ് സ്വാദേശിയാണ് ജോഷ്. ജോഷ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ‘അമ്മ ബോധരഹിതായി വീണത്. എന്ത് ചെയ്യണം എന്നറിയാതെ ജോഷ് ആദ്യമൊന്ന് അമ്പരന്നെങ്കിലും ഒട്ടും ശങ്കിക്കാതെ ഈ കുഞ്ഞു മകൻ അടിയന്തര സർവീസ് ലഭ്യമാകുന്ന സർവീസിലേക്ക് വിളിക്കുകയായിരുന്നു.

ഉടൻ തന്നെ അടിയന്തര സർവീസ് ലഭ്യമാക്കുന്ന ഉദ്യോഗസ്ഥർ എത്തുകയും ജോഷിന്റെ അമ്മയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അതേസമയം ഈ കുഞ്ഞുമകന് അടിയന്തര സർവീസിന്റെ 112 എന്ന നമ്പർ ലഭിച്ചത് തന്റെ ടോയ് ആംബുലൻസിൽ നിന്നുമാണ്.

‘അമ്മ ബോധരഹിതായി വീണപ്പോൾ പെട്ടന്ന് തന്നെ ആംബുലൻസിൽ നിന്നും നമ്പർ കണ്ടെത്തിയ ഈ കുഞ്ഞു മകന്റെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തുകയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ. വെസ്റ്റ് മേർഷ്യ പൊലീസിലെ ഉദ്യോഗസ്ഥർ ജോഷിനൊപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ഈ കുഞ്ഞുമോന്റെ സമയോചിത ഇടപെടലിനെ ലോകം അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here