ശസ്ത്രക്രിയ വഴി സ്ത്രീയുടെ വായില്‍നിന്നും പുറത്തെടുത്തത് നാലടിയോളം നീളമുള്ള പാമ്പിനെ; വീഡിയോ

ശസ്ത്രക്രിയക്കിടെ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളിൽ നിന്നും വായയിലൂടെ നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്നതാണ് ദൃശ്യങ്ങൾ. അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയുടെ വായ്ക്കുള്ളിൽ നിന്നും പാമ്പിനെ വലിച്ച് പുറത്തേക്കെടുക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

എന്നാൽ പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ എന്നത് ദൃശ്യത്തിൽ നിന്നും വ്യക്തമല്ല. ശസ്ത്രക്രിയയിൽ സഹായിക്കാനെത്തിയ നേഴ്സ് പാമ്പിന്റെ വലുപ്പം കണ്ട് ഞെട്ടി പിന്നിലേക്കു മാറുന്നുണ്ട്.

ഏത് വിഭാത്തിൽപ്പെട്ട പാമ്പ് ആണെന്നോ എത്ര ദിവസങ്ങളായി അത് സ്ത്രീയുടെ ശരീരത്തിനുള്ളിലുണ്ടായിരുന്നു എന്നോ വ്യക്തമല്ല. ഡാജെസ്റ്റനിലെ ലെവാഷി എന്ന മലയോര ഗ്രാമത്തിൽനിന്നുള്ള സ്ത്രീയാണ് ദൃശ്യത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here