ജോലിയോട് ഇങ്ങനേയുമുണ്ടോ ഒരു സ്‌നേഹം; സാമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു രസികന്‍ ബാര്‍ബര്‍

രസകരമായ വീഡിയോകള്‍ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതും ഏറെ രസകരമായ ഒരു വീഡിയോയാണ്.

ഒരു ബാര്‍ബര്‍ ആണ് വീഡിയോയിലെ താരം. തലമുടി മുറിച്ച ശേഷം എല്ലാം ശരിയായില്ലേ എന്നു പരിശോധിക്കുകയാണ് ഇയാള്‍. അതും വിശദമായി തന്നെ. ജനലിന്റേയും വാതലിന്റെയും പിറകില്‍ നിന്നും അല്‍പം ദൂരെ മാറി നിന്നുമെല്ലാമാണ് ബാര്‍ബറുടെ പരിശോധന.

‘നിങ്ങള്‍ പൂര്‍ണ്ണത തേടുകയും ജോലിയെ സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. തന്റെ ജോലിയുടെ കാര്യത്തില്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാത്ത ഈ ബാര്‍ബറിന്റെ വീഡിയോ നിരവധിപ്പേര്‍ ഏറ്റെടുത്തു. രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here