പരിമിതികളെ പിന്നിലാക്കി ആദിത്യ പാടി; വൈറൽ വീഡിയോ

ആലാപന മാധുര്യം കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയ കൊച്ചു ഗായകനാണ് ആദിത്യ സുരേഷ്. ചെറുപ്പം മുതലേ അസ്ഥികൾ ഒടിയുന്ന രോഗമാണ് ആദിത്യ സുരേഷിന്. എല്ലാ വേദനകളെയും പാട്ടു പാടി തോൽപ്പിക്കുന്ന ഈ കുഞ്ഞു മിടുക്കന്റെ പാട്ട് വീഡിയോകൾക്ക് ആരാധകരും ഏറെയാണ്.

ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യന്റെ പാട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ‘തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന തൈമാസ തമിഴ് പെണ്ണേ’ എന്ന ഗാനവുമായി വന്ന് സോഷ്യൽ ലോകത്തിന്റെ മനം കവരുകയാണ് ഈ കൊച്ചു മിടുക്കൻ.

ആദിത്യന്റെ ആലാപന മാധുര്യത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. നേരത്തേയും ആദിത്യന്റെ പാട്ട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിത്യന്റെ പാട്ട് വീഡിയോ ഗായകൻ ജി വേണു ഗോപാൽ അടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേസമയം മികച്ച പ്രതികരണമാണ് കുഞ്ഞുമോന്റെ ഈ പാട്ടിനും ലഭിച്ചു കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here