ഡസ്റ്റ് ഡെവിൾ ചുഴലിക്കാറ്റായി ആഞ്ഞടിച്ചത് സെക്കന്റുകൾക്കുള്ളിൽ..

സാധാരണയായി മണൽ നിറഞ്ഞ പ്രദേശങ്ങളിലാണ് ഡസ്റ്റ് ഡെവിൾ ടൊർണാഡോ എന്നറിയപ്പെടുന്ന ചെറു ചുഴലിക്കാറ്റുകൾ പ്രത്യക്ഷപ്പെടുന്നത്.

ഇത്തരം കാറ്റുകൾ ആയിരം മീറ്റർ ഉയരത്തിൽ വരെ വീശാറുണ്ട്. ഈ കാറ്റുകൾ ഉണ്ടാകുന്നത് ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ചൂട് കാറ്റ് മുകളിലേക്ക് ഉയർന്ന് അതിന്റെ മുകൾ ഭാഗത്തുള്ള താരതമ്യേന ചൂട് കുറഞ്ഞ ഭാഗത്തെ വായുവിലൂടെ കടന്ന് പോകുമ്പോഴാണ്.

ഈ കാറ്റിനൊപ്പം ഭൂമിയിലെ പൊടിപടലങ്ങളും പടരുന്നു. പിന്നീടവ അതിശക്തമായ ചുഴലിക്കാറ്റായി വീശും. അതേസമയം ഇത്തരം ഡസ്റ്റ് ഡെവിൾ ടൊർണാഡോ ചുഴലിക്കാറ്റുകൾ പൊതുവെ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറില്ല. കാനഡയിൽ ചൂടിന്റെ കാഠിന്യം വർധിച്ചതിനാലാകാം ഇത്തരം പ്രതിഭാസങ്ങൾ രൂപപ്പെട്ടത്‌ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here