രണ്ട് കമ്പുകള്‍ ഉപയോഗിച്ച് ‘സംഗീതമേ അമര സല്ലാപമേ’ എന്ന ഗാനം കൊട്ടി കൊച്ചുമീടുക്കന്‍; വൈറലായി വീഡിയോ

കമ്പുകള്‍ ഉപയോഗിച്ച് കട്ടിലിലും മാര്‍ബിള്‍ കഷ്ണത്തിലും പലകയിലുമൊക്കെ കൊട്ടുന്ന കിച്ചുവിന്റെ കലാമികവില്‍ പലപ്പോഴും സമൂഹമാധ്യമങ്ങള്‍ അതിശയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് കിച്ചു എന്ന അഭിഷേകിന്റെ ഒരു വീഡിയോ. മലപ്പുറം ജില്ലയിലെ പാറശ്ശേരി സ്വദേശിയാണ് അഭിഷേക്. രണ്ട് കമ്പുകള്‍ ഉപയോഗിച്ച് ‘സംഗീതമേ അമര സല്ലാപമേ…’ എന്ന ഗാനമാണ് കിച്ചു കൊട്ടുന്നത്.

വീഡിയോ നിരവധിപ്പേര്‍ ഇതിനോടകംതന്നെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. സര്‍ഗം’ എന്ന ചിത്രത്തിലെ ‘സംഗീതമേ അമര സല്ലാപമേ’ എന്ന ഗാനം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

യൂസഫലി കേച്ചേരിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ബോംബേ രവി സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here