ഹാസ്യം, കരുണം, വീരം അറിയാവുന്ന ഭാവങ്ങൾ എല്ലാം ഇട്ടിട്ടുണ്ട്; വൈറലായി കുഞ്ഞു ഭാവങ്ങള്‍

കുഞ്ഞു കുട്ടികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പലപ്പോഴും കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞു ചിരിയും കൊഞ്ചലുമെല്ലാം അതിവേഗം സൈബര്‍ ഇടങ്ങള്‍ കീഴടക്കാറുണ്ട്.

കുരുന്ന് കാഴ്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പല പ്രത്യേക ഇടങ്ങള്‍ പോലുമുണ്ടെന്ന് പറയാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും ഒരു കുഞ്ഞുവാവയുടെ വീഡിയോയാണ്.

കുരുന്ന് മുഖത്ത് വിടരുന്ന ഭാവങ്ങളാണ് രസകരം. വളരെ പെട്ടെന്നാണ് ഭാവങ്ങളില്‍ ഈ കുരുന്ന് മാറ്റങ്ങള്‍ വരുത്തുത്. കരുണവും വീരവും ഹാസ്യവും ഒക്കെ മുഖത്ത് വിരിക്കുകയാണ് ഈ കുഞ്ഞുവാവ. എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here