93-ാം പിറന്നാള്‍ ആഘോഷത്തിനിടെ അതിശയിപ്പിച്ച് നൃത്തം; വീഡിയോ വൈറല്‍

0
6

‘പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ’ എന്ന് പറഞ്ഞു പോകും ചില പ്രകടനങ്ങള്‍ കണ്ടാല്‍. പ്രായത്തെ വെല്ലുന്ന കലാപ്രകടനങ്ങളിലൂടെ ഇക്കാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെ നിരവധിയാണ്.

ഇപ്പോഴിതാ തന്റെ 93-ാം പിറന്നാള്‍ ആഘോഷത്തിനിടെ നിറചിരിയോടെ നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ വൈറലാകുന്നു. കൊല്‍ക്കത്തിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. മുത്തശ്ശിയുടെ കൊച്ചുമകനായ ഗൗരവ് സാഹയാണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇതിനോടകംതന്നെ നിരവധിപ്പേര്‍ മുത്തശ്ശിക്ക് പിറന്നാള്‍ ആശംസിച്ചും ഡാന്‍സ് പ്രകടനത്തെ അഭിനന്ദിച്ചുമെല്ലാം രംഗത്തെത്തുന്നുണ്ട്. ‘ആംഖ് മാരേ’ എന്ന ഗാനത്തിനാണ് മുത്തശ്ശി നൃത്തം ചെയ്യുന്നത്.

മനോഹരമായ ചുവടുകളേക്കാള്‍ ശ്രദ്ധ നേടുന്നത് മുത്തശ്ശിയുടെ മുഖത്ത് വിടര്‍ന്ന സന്തോഷഭാവങ്ങളാണ്. നൃത്തം ചെയ്യുന്ന മുത്തശ്ശിയെ ചുറ്റുമുള്ള കുടുംബാംഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here