കരീന കപൂർ വീണ്ടും അമ്മയാകുന്നു; താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്.!

ബോളിവുഡ് താരം കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്നു. പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങുന്ന കാര്യം താര ദമ്പതികൾ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി പ്രതീക്ഷിക്കുകയാണെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. ആശംസകൾക്കും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി- താരങ്ങളുടെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.

rtjdj

2012ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016 ഡിസംബർ 20ലായിരുന്നു ആദ്യപുത്രൻ തൈമൂറിന്റെ ജനനം. ഇടയ്ക്ക് കരീന കരിയറിൽ നിന്നും ബ്രേക്ക് എടുത്തിരുന്നുവെങ്കിലും പിന്നീട് വീണ്ടും സജീവമായി. ആമിർഖാന്റെ നായികയായി ലാൽ സിങ് ഛദ്ദയാണ് പുതിയ ചിത്രം. ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം.

111349900 590765175143624 6986365271674685614 n

ബോളിവുഡിലെ താരപുത്രന്മാരിൽ ആരാധകരുടെ കാര്യത്തിൽ ഏറ്റവും മുന്നിലാണ് തൈമൂർ. തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here