ഇന്ത്യൻ വംശജനായ റഫറിക്ക് നേരെ ഫുട്ബോൾ താരത്തിന്റെ ആക്രമണം; വീഡിയോ

ഒരു സൗഹൃദമത്സരത്തിനിടെയാണ് 28കാരനായ സത്യം ടോകി എന്ന റഫറിയെ താരം അക്രമിച്ചത്. മിഡിൽസെക്സ് പ്രീമിയറിൻ്റെ പതിനൊന്നാം ഡിവിഷനിൽ കളിക്കുന്ന രണ്ട് ക്ലബുകൾ തമ്മിലായിരുന്നു മത്സരം. മത്സരത്തിന്റെ 42ആം മിനിറ്റിൽ ടോകി കളിക്കാരനെ മഞ്ഞ കാർഡ് കാണിച്ചിരുന്നു.

കാർഡ് കിട്ടിയതിനു കുപിതനായ താരം റഫറിക്ക് നേരെ ഭീഷണി മുഴക്കി. മത്സരം കഴിഞ്ഞാൽ കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്ന് റഫറി ചുവപ്പ് കാർഡ് പുറത്തെടുത്തു. തുടർന്നായിരുന്നു ആക്രമണം. റഫറിയുടെ മുഖത്ത് മൂന്നു തവണ ഇയാൾ ഇടിച്ചു. ഇടികൊണ്ട് അല്പ സമയത്തേക്ക് തൻ്റെ കാഴ്ച മറഞ്ഞു എന്ന് ടോക്കി പറയുന്നു. മുറിവിൽ നിന്ന് രക്തമൊഴുകുന്നുണ്ടായിരുന്നു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here