പ്രാർത്ഥനകൾ ഏറ്റുചൊല്ലി, കുട്ടി ഒടുവില്‍ സ്കൂള്‍ തുറക്കുന്ന കാര്യം കേട്ടപ്പോൾ പൊട്ടിക്കരച്ചിൽ; ചിരിപ്പിച്ച് വീഡിയോ

കൊവിഡിനെ പിടിച്ചുകെട്ടാനുള്ള വാക്സിൻ കണ്ടെത്തി എല്ലാം പഴയപടിയാകണമേ എന്ന പ്രാർത്ഥനയിലാണ് നാമോരൊരുത്തരും. എന്നാൽ ചിലർ വീട്ടിലിരുന്ന് സുഖിച്ചുപോയി. പറയുന്നത് മറ്റാരെക്കുറിച്ചുമല്ല, നമ്മുടെ കുട്ടികളെക്കുറിച്ചാണ്.

അത്തരത്തിൽ സ്‌കൂൾ തുറക്കണമേയെന്ന് കേൾക്കുമ്പോൾ പൊട്ടിക്കരയുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ് മയറാം ആണ് ‘നമ്മൾ ഇപ്പോൾ എന്തുചെയ്യണം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ കുട്ടിയോട് പ്രാർത്ഥിക്കാൻ കൈകൾ ഉയർത്താൻ ആവശ്യപ്പെടുന്നു.

തുടർന്ന് കുട്ടി കൈകൾ മുന്നിലേക്ക് കൊണ്ടുവരുന്നു. ആ സ്ത്രീ പാരായണം ചെയ്യുന്ന വാക്കുകൾ ആവർത്തിക്കാൻ കുട്ടിയോട് ആവശ്യപ്പെടുന്നു. അതൊക്കെ കുട്ടി അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുന്നു. എന്നാൽ ‘അല്ലാഹു, സ്‌കൂളുകൾ 15 ന് വീണ്ടും തുറക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ എന്ന് പറയുമ്പോൾ കുട്ടി പൊട്ടിക്കരഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here