ആമിർ ഖാനെ എടുത്തുയർത്തി ആരാധിക; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയായി വീഡിയോ

ഇന്ത്യൻ ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമാണ്‌ ആമിർ ഖാൻ. പ്രേക്ഷകശ്രദ്ധ നേടിയ അനേകം ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തെ ഒന്നാംകിട നടനാണെന്ന് ആമിർ തെളിയിച്ചിട്ടുണ്ട്. കലാമുല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് ആമിർ ഖാൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ആമിർ ഖാനെ ടർക്കിയിൽവെച്ച് കണ്ട ആരാധിക എടുത്തുയർത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘ലാൽ സിംഗ് ചദ്ധ’യുടെ ഏതാനും രംഗങ്ങൾ കൂടിയാണ് ചിത്രീകരിക്കാനായുള്ളത്. ടർക്കിയിലെത്തിയ താരത്തെ കണ്ടതോടെ സാമൂഹിക അകലമൊക്കെ മറന്ന് ആളുകൾ ഫോട്ടോയെടുക്കാനും സംസാരിക്കാനും തിരക്കുകൂട്ടി. ആരാധകർക്കൊപ്പംഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ പിന്നിൽ നിന്നുമെത്തിയ ആരാധിക എടുത്തുയർത്തുകയായിരുന്നു. ഒരു നിമിഷത്തേക്ക് അമ്പരന്നു പോയ ആമിർ ഖാനെ വീഡിയോയിൽ കാണാം..

LEAVE A REPLY

Please enter your comment!
Please enter your name here