ഗൗരവമായ റിപ്പോര്‍ട്ടിങ്; ബാക്ക് ഗ്രൗണ്ടില്‍ കുട്ടിയുടെ കുസൃതി.! വീഡിയോ വൈറല്‍

റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ നിന്ന് ഗോഷ്ടി കാണിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ബിബിസി അവതാരകയായ ജെന്‍ ബാര്‍ട്രാമിന്റെ പിന്നില്‍ നിന്ന് കുസൃതി കാണിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയാകുന്നത്.

ബ്രിട്ടണിലെ സൗത്ത് ഷീല്‍ഡ് ബീച്ചിലാണ് സംഭവം. ബീച്ചില്‍ നിന്ന് കൊണ്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയാണ് ജെന്‍ ബാര്‍ട്രാം. അതിനിടയാണ് മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ കുറച്ച് അകലെയായി കുട്ടിയുടെ ഗോഷ്ടി. ക്യാമറയുടെ ശ്രദ്ധ മുഴുവനും പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടിയുടെ പെരുമാറ്റം.

ആദ്യം ഷര്‍ട്ട് തുടര്‍ച്ചയായി പൊക്കിയായിരുന്നു കുട്ടിയുടെ അംഗവിക്ഷേപം. തുടര്‍ന്ന് ഇടുപ്പ് ഇളക്കിക്കൊണ്ടുളള ഡാന്‍സിലേക്ക്് തിരിഞ്ഞു. രസകരമായ രീതിയിലുളള കുട്ടിയുടെ പ്രകടനം വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതൊന്നും അറിയാതെ അവതാരക റിപ്പോര്‍ട്ടിങ്ങ് തുടരുകയാണ്. ജെന്‍ ബാര്‍ട്രാം തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here