ഒരു ഉമ്മയുടെ പേരില്‍ ആ റോള്‍ കളയാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു; നിരഞ്ജന അനൂപ്

സൈറാ ഭാനു എന്ന ചിത്രത്തിലെ ചുംബന സമരത്തിന്റെ സീനിനെക്കുറിച്ചും നിരഞ്ജന തുറന്നു പറഞ്ഞു. ” ഒരു ഉമ്മയുടെ പേരില്‍ ഒരു റോള്‍ കളയാന്‍ താല്‍പ്പര്യമില്ലായിരുന്നു. ആദ്യമൊക്കെ രഞ്ജി മാമ വഴി മുടക്കിയായി നിന്നിരുന്നു. സൈറ ഭാനുവില്‍ അഭിനയിക്കുന്ന സമയത്ത് അതിന്റെ റൈറ്റര്‍ ആര്‍ ജെ ഷാനിന്റെ ഭാര്യ എന്നോട് പറഞ്ഞു. ഒരു ഉമ്മ കൊടുക്കണം പറ്റുമോ… ഞാന്‍ പറഞ്ഞു അതിനെന്താ കുഴപ്പമില്ല. ഒരു ഉമ്മയുടെ പേരില്‍ ആ റോള്‍ കളയാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു.

അമ്മയോട് വളരെ ലൈറ്റ് ആയാണ് ഞാന്‍ കാര്യം പറഞ്ഞത്. പിന്നീട് രഞ്ജി മാമ എന്നോട് ഈ സിനിമയെ പറ്റി ചോദിച്ചു. ഞാന്‍ കഥയും കഥാപാത്രത്തെ പറ്റിയും ഒക്കെ പറഞ്ഞു. പിന്നെ അതില്‍ ഒരു ചുംബന സമരത്തിന്റെ സീന്‍ ഉണ്ടെന്നു ഞാന്‍ പറഞ്ഞു. അപ്പൊ രഞ്ജി മാമ ചോദിച്ചു ആര് ഉമ്മ വയ്ക്കും. ഞാന്‍ പറഞ്ഞു ഞാന്‍ ഉമ്മ വയ്ക്കും. രഞ്ജിമാമ ചോദിച്ചു എവിടെ ഉമ്മ വയ്ക്കും. ഞാന്‍ പറഞ്ഞു എനിക്ക് അതൊന്നും അറിയില്ല. അതൊന്നും പറ്റില്ല എന്നു രഞ്ജി മാമ പറഞ്ഞു.

പിന്നിട് ഞാന്‍ ഷാന്‍ ചേട്ടനോട് ചോദിച്ചു ഡയറക്ട് ആയി ഉമ്മ വയ്ക്കണോ എന്നു. വേണമെന്ന് ചേട്ടന്‍ പറഞ്ഞു. ഒടുവില്‍ ഞാന്‍ പറഞ്ഞു ആ ഉമ്മ കവിളില്‍ ആക്കി. അങ്ങനെ ആ ഷോട്ട് എത്തി. എനിക്കാണെങ്കില്‍ ഉമ്മ വച്ച് പരിചയവും ഇല്ല. ആദ്യത്തെ ഉമ്മ ലാന്‍ഡ് ചെയ്തത് ചെവിയിലാണ്. പിന്നെ പന്ത്രണ്ടു തവണ വേറെ എവിടെയൊക്കെയോ ആ ഉമ്മ പോയി. ഒടുവില്‍ ഒരു ടേക്കില്‍ ശെരിയായി.” – നിരഞ്ജന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here