പിങ്ക് പോലീസ് അറിയാൻ, ആ അപകടത്തിൽപ്പെട്ടയാൾ കൂടെ ടാക്സ് അടച്ച വണ്ടിയിലാണ് നിങ്ങൾ യാത്ര ചെയുന്നത് : വൈറൽ കുറിപ്പ്

0
6

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന മനു സിദ്ധാർത്ഥന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;


പിങ്ക് പോലീസ് അറിയാൻ, എന്നിട്ടും അയാളെ ആശുപത്രിയിൽ കൊണ്ടുപോയില്ല ഓഫീസിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ആ അപകടം കാണുന്നത്. നല്ല മഴ, ഒരു കാർ പൂർണമായി ചരിഞ്ഞു റോഡിൽ കിടക്കുന്നു. ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ട്. ബൈക്ക് ഒരു സൈഡിൽ ഒതുക്കി വെച്ചതിന് ശേഷം ഞാൻ, ആ കാറിന്റെ അരികിലേക്ക് ചെന്നു. കാറിൽ നിന്ന് പയ്യെ ആളുകൾ ഇറങ്ങുന്നുണ്ട്, ഭാഗ്യം ആർക്കും വലിയ പരിക്കൊന്നുമില്ല. അപകടം പറ്റിയ കാറിൽ നിന്നിറങ്ങിയ ആളോട് ഞാൻ എന്താ പറ്റിയതെന്ന് ചോദിച്ചപ്പോൾ, പെട്ടന്ന് ബ്രേക്ക് ചെയ്തതാണ്, അപകടമുണ്ടാകാൻ കാരണമെന്ന് പറഞ്ഞു.

പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് കുറച്ചു വിഷൽസ് എടുത്ത് വാർത്തകൊടുക്കാൻ ഓഫീസിലേക്ക് അയക്കാൻ നോക്കിയപ്പോഴാണ്. അല്പം മാറി കുറിച്ച് ആളുകൾ കൂടി നിൽക്കുന്നത് കണ്ടത്നിയന്ത്രണം തെറ്റിയ ആ കാർ ഒരു വഴിയാത്രക്കാരന ഇടിച്ചിട്ടുണ്ട്, ബോധമില്ലാത്ത അവസ്ഥയിൽ അയാൾ റോഡിന്റെ ഒരു സൈഡിൽ കിടക്കുവാണ്. എത്രയും പെട്ടന്ന് അയാളെ ആശുപത്രിയിൽ എത്തിക്കണം, ചുറ്റും നിന്നവരോട് ഈ കാര്യം പറഞ്ഞപ്പോൾ ആരും അതിനു ചെവി തരാത്തപോലെ തോന്നി, വരുന്ന വണ്ടികളിലെ ആളുകളൊക്കെ മറിഞ്ഞു കിടക്കുന്ന ആ കാറിലേക്ക് നോക്കി പയ്യെ പോവുകയാണ്.

ആരും വണ്ടി നിർത്തി അയാളെ കൊണ്ടുപോകാൻ തയ്യാറായില്ല. പെട്ടന്ന് പിങ്ക് പോലീസിന്റെ ഒരു കാർ വന്ന് നിർത്തി. രണ്ടു വനിതാ പോലീസ്കാർ ഇറങ്ങി എല്ലാം ഒന്നു നോക്കി, അപകടത്തിൽപെട്ട വാഹനത്തിന്റെ നമ്പർ എഴുതി എടുത്തു, പിന്നെ ആളുകളുടെ വിവരം തിരക്കി എന്നിട്ടും അയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല, അവരോട് അയാളെ ആശുപത്രിയിൽ കൊണ്ട് പോകണ്ടെയെന്ന് ഞാൻ ചോദിച്ചു.

ഒരു വനിതാ പോലിസ് പറഞ്ഞു,”ആംബുലസ് എല്ലാം കോവിഡ് ഡ്യൂട്ടിയിലാണ്.. വണ്ടി റെഡി ആക്കാം”(അപ്പോഴും അവർ വന്ന ആ പിങ്ക് കാർ റോഡിൽ അങ്ങനെ കിടപ്പുണ്ട്) വീണ്ടും അവർ,ആരാണ് അപകടത്തിൽപെട്ട വഴിയാത്രക്കാരനെന്ന് തിരിച്ചറിയാനുള്ള ശ്രമം തുടങ്ങി. അപ്പോഴും ആ പിങ്ക് കളറടിച്ച അവർവന്ന ആ കാർ അവിടെ റോഡിൽ തന്നെ കിടക്കുന്നുണ്ട്. അടുത്തുനിന്ന ആളോടായി ഞാൻ ചോദിച്ചു,”ഇയാൾ ഇങ്ങനെ കിടന്നാൽ എങ്ങനെയാ, വണ്ടി വല്ലതും ഉണ്ടേൽ. ഉടനെ അയാളെ മറുപടി.”അത് പിന്നെ ആംബുലൻസൊക്കെ വന്ന് കൊണ്ടുപോട്ടെ, കോവിഡോക്കെയുള്ള സമയമല്ലെനമ്മൾ എങ്ങനെ കൊണ്ടുപോകും..” വീണ്ടും ഞാൻ വനിതാ പോലീസ്കാരോട് എന്തായി എന്ന് ചോദിച്ചു.? അവർ ബുക്കിൽ എന്തൊക്കെയോ എഴുതുന്നുണ്ട്. അവരോട് നിങ്ങളെ വണ്ടിയിൽ കൊണ്ടു പൊയ്‌ക്കൂടെയെന്ന് ചോദിച്ചാലോ എന്ന് തോന്നി, വീണ്ടും അവിടെ ഒരു സീൻ ഉണ്ടാക്കേണ്ടയെന്ന് മനപൂർവ്വം ഞാൻ തീരുമാനിച്ചു.

അവർ വന്ന ആ കാറിൽ കൊണ്ടുപോകാൻ പറ്റുമെന്ന്. ഞാൻ പറയാതെതന്നെ അവർക്ക് അത് അറിയല്ലോ. എന്നിട്ടും, എപ്പൊ വരുമെന്ന് പോലും അറിയാത്ത ആംബുലന്സിനുവേണ്ടി അവർ കാത്തരിക്കുന്നത് എന്ത് അർത്ഥത്തിലാണെന്ന് അറിയില്ല. അപകടത്തിൽപെട്ടു കിടക്കുന്ന മനുഷ്യനെ ഓർത്തപ്പോൾ. എല്ലാവർക്കും അയാൾ ഒരു വഴിയാത്രക്കാരനാണ്, ചിലപ്പോ അയാൾ ഒരു കുടുംബത്തിന്റെ നെടുംതൂണായിരിക്കും, ഒരച്ഛനായിരിക്കും, ഭർത്താവായിരിക്കും മകനായിരിക്കും.

കുറച്ചു കഴിഞ്ഞു ഒരു പോലീസ് ജീപ്പ് വന്നു, രണ്ടു യുവാക്കളായ പൊലീസുകാർ. ആ വീണുകിടക്കുന്ന മനുഷ്യന്റെ അരികിലേക്കെത്തി, കാറിൽ വന്നവർക്ക് അപകടം പറ്റിയോ എന്നന്വേഷിച്ചു, പൊലീസ്കാരിൽ ഒരാൾ പറഞ്ഞ”ഇതുവരെ ആംബുലൻസ് വന്നില്ലേ.”ഇങ്ങനെ കിടത്തിയ എങ്ങനെയാ. ജീപ്പിൽ കയറ്റി പെട്ടന്ന് ഹോസ്‌പിറ്റൽ കൊണ്ടുപോകാം.”അവർ കോവിഡിനെ ഭയന്നില്ല.. മറ്റു വണ്ടികൾക്ക് വേണ്ടി കാത്തിരുന്നില്ല. അവർ എത്രയും പെട്ടന്ന് അയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായിരുന്നു.

ആ യുവാക്കളായ പൊലീസുകാരെ ഓർത്തപ്പോൾ അഭിമാനം തോന്നി. പക്ഷേ അപ്പോഴും അപകടം നടന്നിട്ട് 20 മിനിറ്റിൽ ഏറെയായി. യുവാക്കളായ ആ പൊലീസുകാർ ചെയ്‌ത ഈ പ്രവർത്തി,അപകടം നടന്നപ്പോൾ അവിടെ പോലീസ് കാറിലെത്തിയ വനിതാ പോലീസുകാർ ചെയ്തിരുന്നുവെങ്കിൽ, ആ പോലീസ് കാറിൽ അവർ അയാളെ കൊണ്ടുപോകാൻ തയ്യാറായാൽ മാത്രം മതി, കൂടെ പോകാൻ മനുഷ്യത്വം ബാക്കിയുള്ള ആരെങ്കിലുമൊക്കെ ഉണ്ടായേനെ, അപകടശേഷം നഷ്ടമാകുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഇനി അതുവഴി പോകുന്നത്, മന്ത്രിയുടെ കാർ ആണെങ്കിൽ പോലും നിർത്തണം, അയാളെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം.

ബാക്കി വിവര ശേഖരണം പിന്നീട് ആകമല്ലോ. ഇനി പിങ്ക് പോലീസ്ന്റെ കാറിൽ അപകടം പറ്റിയ ആളെ കയറ്റാൻ പാടില്ല എന്നുണ്ടോ. ആ അപകടം പറ്റി കിടന്ന മനുഷ്യൻ കൂടി പല രീതിയിൽ tax അടച്ച പൈസയാണ്ആ കാറും. പിങ്ക് കാറിൽ വന്ന വനിതാ പൊലീസുകാർ അറിയാൻ, നിങ്ങൾക്ക് മാത്രമല്ല. നിങ്ങൾ വന്ന ആ കാറിൽ അപകടം പറ്റിയ മനുഷ്യരെയും കയറ്റാം.

ഇതുപോലെ വഴി അരികിൽ നിങ്ങളുടെ പ്രിയപ്പെട്ട ഒരാളാണേൽ നിങ്ങൾ ആ കാറിൽ കൊണ്ടുപോകില്ലേ.നിങ്ങൾ കണ്ടു പഠിക്കണം, പിന്നീട് വന്ന ആ 2 പോലീസ് യുവാക്കളെ. അവർ വന്നിറങ്ങി അപകടന്ന സ്ഥലത്ത് പരിക്കേറ്റ മറ്റാരെങ്ങിലുമുണ്ടോ എന്നുനോക്കിയതിനു ശേഷം അയാളെയുംകൊണ്ടു പോലീസ് ജീപ്പിൽ തന്നെ ആശുപത്രിയിലേക്ക് പായുകയായിരുന്നു. തിരികെ ബൈക്ക് ഓടിച്ചു വരുമ്പോൾ മനസ്സിലോർത്തു, കോവിഡ് ആണ്അപകടം പറ്റി റോഡിൽ കിടന്നാൽ. ജീവൻ പോയാലും ആശുപത്രിയിൽ എത്തണമെന്നില്ല. അപകടത്തിൽ പെട്ട് വഴിയിൽ കിടക്കുന്ന ഏതൊരാളും മറ്റുള്ളവർക്ക് വഴിയാത്രക്കാരൻ മാത്രമാണ്.

നാളെ ആ അവസ്‌ഥയിൽ നമ്മളോ നമ്മുടെ പ്രിയപ്പെട്ട ഒരാളോ കിടക്കുമ്പോഴേ നമുക്ക് അതിൽ തിരിച്ചറിവ് ഉണ്ടാകു. കഴിയുന്നതും നേരത്തെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമാണ് വേണ്ടത്, (കോവിഡിനെ നേരിടാൻ പോലീസ്കാർ അഹോരാത്രം കഷ്ടപ്പെടുംമ്പോൾ ഇങ്ങനെ എഴുതേണ്ടി വന്നത്, ഇനിയെങ്കിലും കുറച്ചു പേർക്കെങ്കിലും തിരിച്ചറിവ് ഉണ്ടാകുവാനാണ്. ) മുന്നിലെ അപകടം കണ്ടിട്ട് കണ്ടില്ല എന്ന് നടിക്കരുത്, പിങ്ക് പോലീസ് മാത്രമല്ല, അത് കണ്ടിട്ടു ആശുപത്രിയിൽ എത്തിക്കാത്ത വാഹനത്തിൽ പോയാ എല്ലാവരും ഒന്നൂടെ ചിന്തിക്കുക. അപകടത്തിൽപെട്ടു കിടന്നത് നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നുവെങ്കിലോ;

LEAVE A REPLY

Please enter your comment!
Please enter your name here