ഇണപിരിയാ സുഹൃത്തുക്കൾ കുക്കു തത്തയും പൂപ്പി പൂച്ചയും.! വീഡിയോ

തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശി ശ്രീകണ്ഠന്റെ വീട്ടിലേക്ക് 5 കൊല്ലം മുന്നെ പേരയ്ക്ക തിന്നാൻ പറന്നെത്തിയതാണ് കുക്കു. പിന്നവിടങ്ങ് കൂടി. അവളെത്തി ഒരു വർഷത്തിനകത്ത് പൂപ്പിയും വീടിന്റെ പടി ചവിട്ടി. ആദ്യമൊക്കെ മുഖത്ത് നോക്കാൻ തന്നെ ഇരുവർക്കും പരിഭ്രമം ആയിരുന്നു. എന്നാൽ, ഇപ്പോൾ ഊണും, ഉറക്കും, കളിയുമൊക്കെ ഒന്നിച്ചായി. ഇണപിരിയാ സുഹൃത്തുക്കൾ ആണേലും ഈ കുക്കു പെണ്ണ് പൂപ്പിയെ ഇടക്കൊക്കെ ഒന്ന് വിരട്ടും.

എന്നിട്ട് പിന്നേം, കിട്ടുന്ന ഭക്ഷണം കൊടുക്കാൻ വിളിക്കും…ഉറങ്ങുമ്പോൾ കാവലിരിക്കും…ഇടയ്ക്ക് ഉറക്കമൊക്കെ വരും.. പക്ഷെ ചങ്ക് ഈസ് സ്ലീപിംഗ്. സോ കാവൽ മുഖ്യം ബിഗിലേ… എന്നാണ്…ശ്രീകണ്ഠനും ഭാര്യ സുജിതയ്ക്കും മക്കളാണ് കുക്കുവും പൂപ്പിയും.. ആനിക്കും ആൻസിക്കും കളിക്കൂട്ടുകാരും…ഈ സ്‌നേഹത്തെ, സൗഹൃദത്തെ ഒരു ദിവസം കൊണ്ട് അടയാളപ്പെടുത്തുന്നതെങ്ങനെ… ഈ കെട്ട കാലത്തും ചേർത്ത് നിർത്തലും, പങ്കുവയ്ക്കലും തന്നെയാണ് അതിജീവന പാഠം…

LEAVE A REPLY

Please enter your comment!
Please enter your name here