വണ്ണം കുറഞ്ഞുപോയതുകൊണ്ട് നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്; അമേയ

ഒരു പഴയ ബോംബ് കഥ, ആട് ടു എന്ന ചിത്രങ്ങളിലൂടേയും വെബ് സീരിസുകളിലൂടേയും ശ്രദ്ധ നേടിയ താരമാണ് അമേല മാത്യു. സോഷ്യല്‍ മീഡിയയിലും അമേയയ്ക്ക് ധാരാളം ആരാധകരുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളിലെ വാചകങ്ങളാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. രസകരമായ കുറിപ്പുകളാണ് അമേയ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ തന്റെ മേക്കോവറിനെ കുറിച്ചുള്ള അമേയയുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. എട്ട് കിലോയോളം കുറച്ചതിനെ കുറിച്ചാണ് അമേയ പറയുന്നത്. ഭാരം കുറക്കുന്നതിന് മുമ്പത്തേയും പിന്നീടത്തേയും ചിത്രങ്ങളും അമേയ പങ്കുവച്ചിട്ടുണ്ട്.

flk

‘വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്. എന്നാലും വർക്ക്‌ഔട്ടും ഡയറ്റും അതിൽനിന്ന് എന്നെ മാറ്റി. കഷ്ടപ്പെട്ട് 8 കിലോയോളം വണ്ണം കൂട്ടി’ അമേയ പറയുന്നു. ‘അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാൻ സാധിച്ചില്ല. പക്ഷേ ഈ ലോക്ക്ഡൗൺ വീണ്ടും എന്നെ തിരികെ ചിന്തിപ്പിച്ചു. 62 കിലോയിൽനിന്നും 54 കിലോയിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു’ അമേയ പറഞ്ഞു.

107936828 2765432283687396 8252290541727058429 n

നമ്മുടെ ശരീരത്തെ നമ്മൾ എത്രത്തോളം കെയര്‍ ചെയ്യുന്നോ, അത്രത്തോളം സ്നേഹം നമുക്ക് ശരീരം തിരിച്ചും നൽകുമെന്ന് അമേയ അഭിപ്രായപ്പെടുന്നു. ശരീരത്തെ സ്നേഹിക്കണമെന്നും പരിചരിക്കണമെന്നും അമേയ പറയുന്നു. മോഡലിങ്ങിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. പിന്നീട് ആട് ടുവിലൂടെ അരങ്ങേറി. ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചു. വെബ്ബ് സീരിസാണ് അമേയയെ താരമാക്കുന്നത്. മമ്മൂട്ടി-മ‍ഞ്ജൂ വാര്യര്‍ ചിത്രം ദ പ്രീസ്റ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here