നെവിൻ യഥാർത്ഥത്തിൽ ആരായിരുന്നു 20 വർഷമായി സൗഹൃദത്തിൽ ആയിരുന്ന സുഹൃത്ത് പറയുന്നു..

എല്ലാം സംസാരിച്ച് തീർക്കണം, എന്നിട്ട് ഇനി ഒരുമിച്ച് ജീവിക്കണം. മെറിനെ കാണാൻ പോകുന്നതിനു മുൻപ് ഭർത്താവ് ഫിലിപ്പ് മാത്യു എന്ന നെവിൻ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. കുഞ്ഞിനെ കാണാതെ ഇരുന്നിട്ട് ഒരുപാട് വിഷമം ഉണ്ട് എന്നും പറഞ്ഞിരുന്നു. എന്നാൽ പിറ്റേദിവസം എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി ഞങ്ങൾക്കറിയില്ല. മെറിൻ വഞ്ചിച്ചു എന്നാണ് ഫിലിപ്പ് പോലീസിന് നൽകിയ മറുപടി.

എന്നാൽ അത് എന്താണെന്നും ഏതാണെന്നും ഞങ്ങൾക്ക് അറിയില്ല എന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്ത് വെളിപ്പെടുത്തി. മകളെ കാണാൻ സാധിക്കാത്തതിനാൽ ഫിലിപ്പ് മാനസികമായി ഏറെ തകർന്നതായും സുഹൃത്ത് പറഞ്ഞു. പലപ്പോഴും ഉറക്കം പോലും കിട്ടുന്നില്ല എന്ന് പറഞ്ഞു വിളിച്ചിരുന്നു. മെറിനും കുഞ്ഞിനും ഒപ്പം ജീവിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് എന്നും പറഞ്ഞിരുന്നു. മെറിനോടും വീട്ടുകാരോടും ചെയ്തതിനെല്ലാം മാപ്പുപറയണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ പ്രശ്നങ്ങളൊന്നും പരിഹാരമായില്ല. ഫിലിപ്പ് ലഹരിക്ക് അടിമയാണെന്നും സ്ഥിരം മദ്യപാനിയായ എന്നും ഉള്ള ആരോപണങ്ങൾ തീർത്തും തെറ്റാണെന്നും സുഹൃത്ത് വെളിപ്പെടുത്തി. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണ് തന്നെയാണ് അയാൾ ചെയ്തത്. പക്ഷേ അയാൾ മദ്യപാനി ആണെന്നും ലഹരിക്ക് അടിമയാണെന്നും വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് വളരെ ദുഃഖകരമാണെന്നും സുഹൃത്ത് പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി നേവിനെ നന്നായി അറിയാം. അവൻ വളരെ വിരളമായേ മദ്യപിക്കാൻ ഉള്ളൂ എന്നും സുഹൃത്ത് പറഞ്ഞു. 2014 ജൂലൈ 30 നാണ് ഫിലിപ്പും മെറിനും വിവാഹിതനാകുന്നത്. പ്ലസ്ടു പഠനം നാട്ടിൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഫിലിപ്പ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. പിന്നീട് അവിടെ തന്നെ പഠനവും ജോലിയും തുടർന്നു. വൈവാഹിക വെബ്സൈറ്റിലൂടെയാണ് മറിന്റെ വിവാഹ ആലോചന വരുന്നത്. വീട്ടുകാർ എല്ലാം ചേർന്ന് നടത്തിയ വിവാഹം. പിന്നാലെ മെറിനും ആയി അമേരിക്കയിലേക്ക് പോയി. മെറിനോട് അടുപ്പമുള്ളവർ വിവാഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, മെറിൻ അല്പം വാശിക്കാരിയും ഫിലിപ്പ് വലിയ ദേഷ്യക്കാരനും ആയിരുന്നു. ഇത് ചെറിയ പ്രശ്നങ്ങൾ പോലും വലുതാകാൻ കാരണമായി. അടുത്തിടെ നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ച് പോലും ഇരുവരും വഴക്കിട്ടിരുന്നു. അവസാനമായി നാട്ടിൽ വന്ന സമയത്താണ് മെറിനും കുടുംബാംഗങ്ങളും ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ ഫിലിപ്പീൻ എതിരെ പരാതിയും നൽകിയത്. എന്നാൽ, മെറിൻ തന്നോട് മനപ്പൂർവം വഴക്കിടുക ആണെന്നും കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് ഫിലിപ്പ് ഇതിനെക്കുറിച്ച് പറഞ്ഞത്. നാട്ടിലുള്ള ഒരു ബന്ധുവിനെ കുറിച്ച് വിളിച്ച് സൂചിപ്പിച്ചിരുന്നത് ആയും ഫിലിപ്പ് അന്ന് പറഞ്ഞിരുന്നു. ദമ്പതിമാരുടെ പ്രശ്നങ്ങൾക്കിടയിൽ ഇരുവീട്ടുകാരും ചർച്ച ഒക്കെ നടത്തിയിരുന്നു. അതിനൊന്നും പരിഹാരമായില്ല. ഇതിനിടയിൽ കേസിൽ കുടുംബം എന്ന് കരുതിയാണ് ഫിലിപ്പ് നേരത്തെതന്നെ അമേരിക്കയിലേക്ക് മടങ്ങിപ്പോയത്. ജനുവരി അവസാനത്തോടെ മെറിനും അമേരിക്കയിൽ തിരിച്ചെത്തി.

ഇതിനുശേഷം മെറിനും ഫിലിപ്പും പലപ്പോഴും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ഫോണിൽ സംസാരിക്കുന്ന കാര്യം ഇരു വീട്ടുകാരോടും പറഞ്ഞിരുന്നില്ല. പ്രശ്നം വഷളാക്കുന്നത് മെറിന്റെ വീട്ടുകാർ ആണ് എന്നതായിരുന്നു ഫിലിപ്പിന്റെ ആരോപണം. മറിന്റെ വീട്ടുകാരോടും ഫിലിപ്പിന് വലിയ ദേഷ്യമായിരുന്നു. അതുകൊണ്ടുതന്നെ അവരോട് വലിയ ദേഷ്യപ്പെട്ട് ആയിരുന്നു സംസാരിച്ചിരുന്നത്. മറിനെ അവരുടെ വീട്ടുകാരുമായി സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല എന്ന് നിവിന്റെ സുഹൃത്തുക്കൾ പറയുന്നുണ്ട്. ഫിലിപ്പ് മറിൻ ദമ്പതികളുടെ ഏക മകൾ നോറ നാട്ടിൽ മെറിന്റെ വീട്ടിലാണ്.നെവിൻ നിരന്തരമായി മറിന ഉപദ്രവിച്ചിരുന്നതയാണ് മെറിന്റെ ബന്ധുക്കളുടെ ആരോപണം. മെറിൻ ജോലി കഴിഞ്ഞു വരുമ്പോൾ വീട് അടച്ചുപൂട്ടി ഇരിക്കുമായിരുന്നു. അമേരിക്കയിൽ ആയിരിക്കുന്ന സമയത്ത് ഒരിക്കൽ പോലീസിനെ വിളിച്ചാണ് മെറിൻ വീടിനകത്തേക്ക് പ്രവേശിച്ചത്. ഉറങ്ങിപ്പോയി എന്നായിരുന്നു അന്ന് ഫിലിപ്പ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞതവണ ഇരുവരും നാട്ടിൽ എത്തിയപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് മെറിൻ പോലീസിൽ പരാതിയും നൽകി. വിവാഹമോചനത്തിനുള്ള കാര്യങ്ങളും ആരംഭിച്ചിരിക്കുക ആയിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. നിവിനും മെറിനും തമ്മിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. എങ്കിലും ചെറിയ പ്രശ്നങ്ങൾ പറഞ്ഞുതീർത്ത് സന്തോഷത്തോടെ ജീവിക്കേണ്ട ഇരുവരും ആണ് ഇപ്പോൾ ഇങ്ങനെ ആയി തീർന്നിരിക്കുന്നത്. നെവിൻ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത വലിയ തെറ്റാണ്. ഒരു സ്ത്രീയോട് എന്നല്ല ആരോടും ചെയ്യാൻ പറ്റാത്ത വലിയ തെറ്റ്. മെറിൻ ഒരു തെറ്റും നിവിനോട് ചെയ്തിട്ടില്ല. മോശമായി പെരുമാറിയിട്ടില്ല. പിന്നെ എന്തിനാണ് നിവിൻ ഇങ്ങനെ ചെയ്തത് എന്ന് താങ്കൾക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല എന്ന് നിവിനെ സുഹൃത്തുക്കൾ പറയുന്നു. വളരെ ക്രൂരമായാണ് നിവിൻ മെറിനെ ഇല്ലാതാക്കിയത്. ഇത്രമേൽ ക്രൂരത കാണിക്കാൻ മെറിൻ എന്ത് തെറ്റാണ് ചെയ്തത് എന്ന് ആർക്കും വ്യക്തമാകുന്നില്ല. ഇത്തവണ നാട്ടിലേക്ക് വന്നതിനു ശേഷം അമേരിക്കയിലേക്ക് മടങ്ങിയ തന്നെയാണ്. ഇപ്പോൾ മെറിന്റെ മൃതദേഹം നാട്ടിലേക്ക് തിരികെ വരുന്നതും തനിയെ ആണ്.

ഗോവ പ്രശ്നങ്ങൾ ഉള്ളതിനാൽ ബന്ധുക്കൾ മെറിന്റെ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ഭർത്താവ് നവീനും മകൾ നോറയ്ക്കും ഒപ്പം കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയശേഷം അമേരിക്കയിലേക്ക് മടങ്ങിയത് മെറിൻ തനിച്ചാണ്. നാട്ടിലെത്തിയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ വിവാഹമോചന ഹർജി നൽകുന്നതിനുള്ള തീരുമാനത്തിലേക്ക് എത്തിച്ചു. ഈ വർഷം ജനുവരി 12ന് തിരിച്ചു മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനു ശേഷമാണ് ഇരുവരും നാട്ടിലെത്തിയത്. എന്നാൽ നെവിൻ ആദ്യം ഒറ്റയ്ക്ക് മടങ്ങി. തുടർന്ന് ജോലി നഷ്ടപ്പെടുമെന്ന കാരണം ഉള്ളതിനാൽ ജനുവരി 29ന് മകളെ തന്നെ മാതാപിതാക്കളെ ഏൽപ്പിച്ചു മെറിനും മടങ്ങിപ്പോയി. ഒരുപക്ഷേ കുഞ്ഞു നോറയെ കൂടി മെറിൻ അന്ന് കൊണ്ടുപോയിരുന്നു എങ്കിൽ അയാൾ കുഞ്ഞിനെ കൂടി കൊല്ലുമായിരുന്നു എന്ന് ചിലരെങ്കിലും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here