തോക്കെടുത്ത് അനു സിതാര, പക്ഷെ പണി പാളി! വീഡിയോ

മലയാള സിനിമയില്‍ മുന്‍നിര നായികമാരിലൊരാളാണ് അനു സിതാര. ഈ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തമായ യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു അനു. രസകരമായ വീഡിയോകളിലൂടെ ആരാധകര്‍ക്ക് വിരുന്നൊരുക്കുകയാണ് അനു.

ഇപ്പോഴിതാ അനു സിതാര പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. തന്റെ ഏദന്‍ തോട്ടമാണ് അനു സിതാര വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീടിന് ചുറ്റുമുള്ള ചെടികളും ഫലങ്ങളുമാണ് അനു സിതാര വീഡിയോയിലൂടെ കാണിച്ചു തന്നത്.

പിന്നീട് വിഷ്ണുവിന്റെ എയര്‍ഗണ്ണും അനു കാണിച്ചു തന്നു. എയര്‍ഗണ്‍ ലോഡ് ചെയ്ത് വെടിവെക്കാനും അനു ശ്രമിച്ചു. എന്നാല്‍ ഗണ്‍ ലോഡ് ചെയ്യാന്‍ അനുവിന് സാധിച്ചില്ല. കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ വിഷ്ണുവിനെ തന്നെ ഗണ്‍ തിരികെ എല്‍പ്പിച്ചു. വിഷ്ണു ലോഡ് ചെയ്ത ഗണ്‍ വച്ച് അനു ഷൂട്ട് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here