പേർളി മാണിയുടെ ഈ പണി പാളിയ മാസ്സ് എൻട്രി കണ്ടിട്ടുണ്ടോ? വീഡിയോ

മലയാളികൾക്ക് പ്രിയപ്പെട്ട അവതാരികമാരുടെ പട്ടിക എടുത്താൽ അതിൽ മുൻപന്തിയിൽ ഉണ്ടാകും പേർളി മാണി. പേർളിയുടെ തമാശകളും മോട്ടിവേഷൻ സംസാരങ്ങളും ഒക്കെ വലിയ ഇഷ്ടമാണ് ടെലിവിഷൻ ആരാധകർക്ക്. എന്നാൽ, കാണികളുടെ മുഖത്തൊരു ചിരി വരുത്താൻ ഈയൊരു ലെവൽ വരെ പേർളി പോകുമെന്ന് നമ്മൾ വിചാരിച്ചിരിക്കില്ല. വർഷങ്ങൾക്കു മുൻപ് പേർളി നടത്തിയ ഒരു മാസ്സ് എൻട്രിയെ പറ്റിയാണ് പറയുന്നത്.

പേർളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഷോയായ ‘ഡി ഫോർ ഡാൻസ്’ വേദിയിൽ നടന്ന ഒരു തമാശയാണ് ഇപ്പോൾ ചർച്ചയാവുന്നത്. താരത്തിന്റെ ഒരു ഫാൻ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിൽ എപ്പിസോഡിലേക്കു ഒരു മാസ്സ് എൻട്രി നടത്താൻ ശ്രമിച്ചിട്ട് സ്റ്റേജിന്റെ സീലിങ്ങിൽ കുടുങ്ങിപ്പോയ പേർളിയെ കാണാം.

ഷോ തുടങ്ങി കുറേ നേരമായിട്ടും തന്റെ കോ-ഹോസ്റ്റിനെ കാണാഞ്ഞിട്ട് അവതാരകൻ ആദിൽ ഇബ്രാഹിം തിരയുമ്പോഴാണ് പേർളി സീലിങ്ങിൽ കുടുങ്ങിയ കാര്യം ടീം അറിയുന്നത്. നീ എങ്ങനെ അവിടെ കേറിപ്പറ്റി എന്ന ആദിലിന്റെ ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ടാണ് തനിക്ക് പണി പാളിയെന്ന് പേർളി സമ്മതിക്കുന്നത്. അവസാനം, അവതാരകനും ജഡ്ജസായ നീരവും പ്രസന്ന മാസ്റ്ററും മറ്റുള്ളവരും ചേർന്ന് താരത്തെ താഴെ ഇറക്കുന്നതാണ് വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here