ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറി ; ‘പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് നിന്നത് ഏഴു മണിക്കൂറോളം : വീഡിയോ

ഉറങ്ങിക്കിടക്കുന്നതിനിടെ ജീൻസിനകത്ത് മൂർഖൻ കയറിയതിനെ തുടർന്ന് കയറിയതു പോലെ തന്നെ പാമ്പിറങ്ങിപ്പോകുന്നതിന് യുവാവ് ഏഴ് മണിക്കൂറോളമാണ് നിന്നത്. ഉത്തർപ്രദേശിലെ മിർസാപൂരിലെ സുക്കന്തർപൂർ ഗ്രാമത്തിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ കുറച്ചൊന്നുമല്ല കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്നത്.

അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്ന ലൗകേഷ് എന്ന തൊഴിലാളിയുടെ വസ്ത്രത്തിനുള്ളിലാണ് മൂർഖൻ കയറിയത്. ഇലക്ട്രിക് പോസ്റ്റുകളും വയറുകളും മറ്റും സ്ഥാപിക്കുന്നതിന് എത്തിയതായിരുന്നു തൊഴിലാളുി സംഘം. ഉറക്കത്തിനിടെ പാന്റ്സിനുള്ളിൽ പാമ്പ് കയറിയെന്ന് മനസിലായതോടെ ലൗകേഷ് ഒരു തൂണിൽ പിടിച്ച് ഒറ്റ നിൽപ്പ് ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here