‘മുടിയൊന്ന് ചുരുട്ടാൻ നോക്കിയെന്ന് ലെന! കുമ്പിടിയല്ല പാലാരിവട്ടം ശശിയെന്ന് ആരാധകർ

മിനി സ്ക്രീനിലൂടെയെത്തി ബിഗ് സ്ക്രീനിൽ താരമായി മാറിയ താരമാണ് നടി ലെന. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇടം ഇതിനകം താരം ഉറപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ ഏറെ സജീവമായ താരം ആകൃതി എന്ന പേരിൽ കൊച്ചിയിൽ ഒരു സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം താൻ നടത്തിയ ഒരു മേക്കോവര്‍ ഇൻസ്റ്റയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

‘കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്‍റെ മുടി ചുരുട്ടുന്നതിനായി ഒരു പരീക്ഷണം നടത്തിയിരുന്നു, ഇനി ആവര്‍ത്തിക്കില്ല’ എന്നു കുറിച്ചു കൊണ്ടാണ് ലെന ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ ഈ ചിത്രത്തിന് താഴെ രസകരമായ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

116336736 925024841300003 6074830906023892787 n

പക്ഷേ ക്യൂട്ടായിരിക്കുന്നു എന്നാണ് നടി ശ്രിന്ദ കമന്‍റ് ചെയ്തിരിക്കുന്നത്. കവിത നായര്‍, സുരഭി ലക്ഷ്മി, ദീപ്തി വിധു പ്രതാപ് തുടങ്ങിയവരും കമന്‍റുകളുമായി എത്തിയിട്ടുണ്ട്. പരസ്യങ്ങളിലെ ഫിഡോ ഡിഡോനെ പോലെ ആയിട്ടുണ്ട്, സംഭവം കിടുകാച്ചി എന്നാണ് വേറൊരു ആരാധകൻ കമന്‍റ് ചെയ്തിരിക്കുന്നത്. കുമ്പിടി… അല്ല ശശി പാലാരിവട്ടം ശശി..അതേ പാലാരി വട്ടം ശശി എന്നാണ് വേറെരൊളുടെ രസികൻ കമന്‍റ്. കൊറോണ സ്പെഷൽ ഹെയര്‍ സ്റ്റൈലാണല്ലോ എന്നും ഒരാള്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here