‘എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പില്യാ’; ബോഡി ഷെയ്​മിങ്ങ്​ നടത്തുന്നവർക്ക്​ രസകരമായ വീഡിയോയുമായി വിധു പ്രതാപ്

നിറത്തിൻെറ പേരിലും രൂപത്തിൻെറ പേരിലുമെല്ലാം ബോഡി ഷെയ്​മിങ്ങ്​ നടത്തുന്നവർക്ക്​ രസകരമായ വീഡിയോയിലൂടെ മറുപടി നൽകിയിരിക്കുകയാണ്​ ഗായകൻ വിധുപ്രതാപ്​. കഴിഞ്ഞ ദിവസം ഭാര്യയുമൊത്തുള്ള ചിത്രം വിധു ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. ആരും ചലഞ്ച്​ ചെയ്​തില്ലെങ്കിലും ഞാനും പോസ്​റ്റുന്നു ഒരു ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ പടം എന്ന ക്യാപ്​ഷനിലായിരുന്നു വിധുവിൻെറ പോസ്​റ്റ്.

​അതിന്​ താഴെ വിധുവിന്​ ആശ്വാസവാക്കുകളുമായി എത്തിയവർക്കാണ്​ ഗായകൻെറ മറുപടി വിഡിയോ. തൻെറ നിറത്തിലും രൂപത്തിലും ആത്മവിശ്വാസമുണ്ടെന്നും അതുകൊണ്ടാണ്​ കഴിഞ്ഞ ദിവസം ചിത്രം പോസ്​റ്റ്​ ചെയ്​തതെന്നും വിധു പ്രതാപ്​ വിഡിയോയിൽ പറയുന്നു. അതിന്​ ആശ്വാസവാക്കുകളുമായി എത്തിയവരാണ്​ തന്നെ മാനസികമായി തകർത്തതെന്നും തമാശരൂപേണ വിഡിയോയിൽ പറയുന്നുണ്ട്​. എന്തായാലും ബോഡിഷെയ്​മിങ്ങിനെതിരെയുള്ള വിധു പ്രതാപിൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here