ആധിപത്യം സ്ഥാപിക്കാന്‍ വമ്പന്‍ പാമ്പുകളുടെ പോരാട്ടം; വൈറലായി വീഡിയോ

രണ്ട് വമ്പന്‍ പാമ്പുകളുടെ പോരാട്ടമാണ് ട്വിറ്ററില്‍ വൈറലാകുന്നത്. രണ്ട് കൂറ്റന്‍ സര്‍പ്പങ്ങള്‍ തമ്മിലുള്ള പോരാട്ടം വെള്ളത്തിലാണ് ആരംഭിക്കുന്നത്. ചെറിയ അരുവിയിലാണ് ഈ പോരാട്ടം നടന്നത്. പാമ്പുകളുടെ യഥാര്‍ത്ഥ വലുപ്പം മനസിലാകുന്നത് അവ വെള്ളത്തില്‍ നിന്ന് പോരാട്ടം കരയിലേയ്ക്ക് എത്തിക്കുമമ്പാഴാണ്. ആധിപത്യം സ്ഥാപിക്കുന്നതിനായാണ് വമ്പന്‍ പോരാട്ടം നടന്നത്.

ഇത് ആധിപത്യം സ്ഥാപിക്കാനായുള്ള പോരാട്ടം ആണെന്ന് നന്ദ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത് ഇണ ചേരല്‍ അല്ലെന്നും കമന്റ് സെക്ഷനില്‍ അദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ജിയോഗ്രാഫികിന്റെ അഭിപ്രായമനുസരിച്ച് രണ്ട് ആണ്‍ പാമ്പുകള്‍ തമ്മിലുള്ള പോരാട്ടം ഒരാള്‍ വീഴുന്നത് വരെ തുടരുമെന്നും ഇതിനെ ‘പ്ലേറ്റിംഗ് കോംബാറ്റ്’ എന്നാണ് വിളിക്കുന്നത്. തങ്ങളുടെ പ്രദേശം നിര്‍വചിക്കുന്നതിനും ഇണയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇവിടെ ചേരപാമ്പുകളുടെ പോരാട്ടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here