കൊറോണയെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചാരം; വൈറൽ വീഡിയോ

കൊവിഡിനെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഓസ്ട്രേലിയക്കാരൻ്റെ വീഡിയോ വൈറൽ. ഓസ്ട്രേലിയയിലെ മെൽബണിനടുത്തുള്ള ബെൽഗ്രേവിലാണ് സംഭവം. പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഇദ്ദേഹത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.

’ഞാന്‍ കുമിളയ്ക്കുള്ളിലെ മനുഷ്യന്‍…എന്ന് പാടുകയാണ് അയാള്‍. ഈ മഹാമാരി കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി’ – ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ ഇങ്ങനെ. വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. മാസ്കിനെക്കാള്‍ നല്ലതാണിത് എന്നാണ് കൂടുതല്‍ പേരുടെയും കമന്‍റ്. കൊറോണ വൈറസിനെ ഭയന്ന് ഇത്തരത്തില്‍ പല രസകരമായ വഴികളും ആളുകള്‍ പരീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here