ചന്ദ്രേട്ടന്‍ കേരളത്തില്‍ മോനു ഹൈദരാബാദിലും വാനമ്പാടിയിലെ ചിത്രീകരണം കണ്ടോ;

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപെട്ടവരാണ് പദ്മിനിയും മോഹൻ കുമാറും. അൽപ്പം കുശുമ്പും കുന്നായ്മയും, വില്ലത്തരങ്ങളും ഒക്കെയുണ്ട് എങ്കിലും പദ്മിനി ആയി എത്തുന്ന സുചിത്രയോട് പ്രിയമേറെയാണ് ആരാധകർക്ക്. മോഹൻ കുമാർ ആയി എത്തുന്ന അന്യഭാഷാ നടൻ കൂടിയായ സായ് കിരൺ റാമിനും ഒരു മലയാളി താരത്തിന് ലഭിക്കുന്ന സ്വീകരണം തന്നെയാണ് പ്രേക്ഷകർ നൽകുന്നതും.

ലോക് ഡൗണിനു ശേഷം അടുത്തിടക്കാണ് പരമ്പരയുടെ ചിത്രീകരണവും പുനഃസംപ്രേക്ഷണവും ആരംഭിച്ചത്. റേറ്റിങ്ങിൽ അൽപ്പം പിന്നിൽ ആണെങ്കിലും ഉദ്വേഗ ഭജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേഹത്തെ കുറിച്ചുള്ള ധാരണ. എന്നാല്‍ തെലുങ്ക് നടന്‍ സായ് കിരണ്‍ ആണ് മോഹന്‍കുമാറിനെ അവതരിപ്പിക്കുന്നത്. വാനമ്പാടിയിലൂടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. രിതമായ നിമിഷങ്ങളിലൂടെയാണ് കഥാഗതി മുൻപോട്ട് പോകുന്നത്.

മോഹൻ മകളായ അനുവിനെ തിരിച്ചറിഞ്ഞതും,മേനോൻ കരുതിക്കൂട്ടി നടത്തിയ അപകടത്തിൽ മോഹൻ കുമാർ അത്യാസന്ന നിലയിൽ ആയതും ഒക്കെയാണ് ഇപ്പോഴത്തെ കഥാസന്ദർഭങ്ങൾ. അടുത്തിടെയാണ് ഹൈദരാബാദ് സ്വദേശിയായ സായ് കിരൺ പരമ്പരയിലേക്ക് മടങ്ങി എത്തിയത്. എല്ലാ ജീവനുകളും അമൂല്യമാണ്: നാഗപഞ്ചമി എത്തുമ്പോൾ സായ് സുചിത്ര പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്‌ക്രീനിൽ നേർക്കുനേർ കണ്ടാൽ കീരിയും പാമ്പും ആണെങ്കിലും, ഇപ്പോൾ സെൽഫിക്ക് മുൻപിൽ ഇരുവരെയും ചിരിച്ച മുഖത്തോടെ കണ്ട സന്തോഷത്തിൽ ആണ് ആരാധകർ. സുചിത്ര പങ്ക് വച്ച ക്യാപ്‌ഷനും ഏറെ ആകർഷണീയം ആണ്.

ഞങ്ങളുടെ സൂപ്പർ ഹീറോ; സിംപിൾ മാൻ”എന്നാണ് സായിയെ കുറിച്ച് സുചിത്ര പറയുന്നത്. അതേസമയം, ഏറ്റവും സുന്ദരിയായ പെൺകുട്ടി നന്ദി എന്നാണ് സുചിത്രയുടെ കമന്റിനും ചിത്രത്തിനും സായിയുടെ പ്രതികരണം. നിങ്ങൾ രണ്ടുപേരും സൂപ്പർ എന്നാണ് ആരാധകർ പങ്ക് വയ്ക്കുന്ന കമന്റുകൾ. വാനമ്പാടി ആരാധകരുടെ പ്രാർത്ഥന ഫലിച്ചു, ആക്‌സിഡന്റിനു ശേഷം കോമയിൽ ആയിരുന്നു മോഹൻ ഒടുവിൽ കണ്ണുതുറന്നിരിക്കുന്നു. ഇനിയുള്ള എപ്പിസോഡുകൾ സംഭവബഹുലമാകും എന്നതിന് സംശയമില്ല. എന്നാൽ അതിലും വലിയൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച ത്രില്ലിലാണ് മോഹനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന സായി കിരൺ റാം.

ഹൈദരാബാദ് സ്വദേശിയായ സായി ലോക്കഡൗണിനു ശേഷം ആദ്യമായി വാനമ്പാടി ഷൂട്ടിങ്ങിനായി ഈയിടെ തിരുവനന്തപുരത്തേക്ക് ഒരു വിമാന യാത്ര നടത്തിയിരുന്നു, അതിന്റെ വിശേഷങ്ങളാണ് താരം ഇപ്പോൾ പങ്കുവെക്കുന്നത്. എയർപോർട്ടിൽ എത്തിയ ഉടൻ, വിമാനകമ്പനി ഉദ്യോഗസ്ഥർ വേണ്ട സുരക്ഷാ സംവിധാനങ്ങൾ എല്ലാം തന്നു. മാസ്ക് , അതിനു മുകളിൽ ഒരു ഫേസ് ഷീൽഡ്, ഗ്ലൗസ്, പിന്നെ പിപിഇ കിറ്റിന് തുല്യമായ ഒരു ജാക്കറ്റും.

ഇതെല്ലാമിട്ട് ഫ്ലൈറ്റിനായി കാത്തിരുന്നപ്പോൾ, ഞാൻ ഏതോ ബഹിരാകാശ ദൗത്യത്തിന് പോകുന്ന സഞ്ചാരിയാണെന്നു തോന്നിപ്പോയി. മാസങ്ങൾക്കു മുൻപാണ് ഇതുപോലെ ഒരാളെ ഒരു എയർപോർട്ടിൽ വെച്ച് കണ്ടിരുന്നതെങ്കിൽ, ഉറപ്പായും നമ്മൾ അയാളെ കളിയാക്കിയേനെ. എന്തായാലും ‘ന്യൂ നോർമലിനു’ നന്ദി,” ഇ ടൈംസ്- ടി വിക്കു നൽകിയ അഭിമുഖത്തിൽ സായി കിരൺ പറഞ്ഞു. വിമാന യാത്രയേക്കാൾ കഠിനമായിരുന്നു പിന്നീടുള്ള ചെക്കിങ് പ്രക്രിയയെന്നും താരം,”ഫ്ലൈറ്റ് ഇറങ്ങിയ ശേഷം ഏകദേശം മൂന്നു മണിക്കൂർ എയർപോർട്ടിൽ സുരക്ഷാ പരിശോധനകൾക്കായി കാത്തിരിക്കേണ്ടി വന്നു.

അത് വല്ലാതെ മടുപ്പിക്കുന്നതായിരുന്നു. പക്ഷെ, ആ പരിശോധനകളെല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ കിട്ടിയ ഒരു സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല, എല്ലാവരുടെയും സുരക്ഷക്ക് വേണ്ടി ആയിരുന്നു അത് എന്ന് ആലോചിച്ചപ്പോൾ ആ കാത്തിരുപ്പു വളരെ അത്യാവശ്യമായിരുന്നു എന്ന് പിന്നീട് തോന്നി വിമാനയാത്രക്കൊപ്പം, ഹൈദരാബാദിൽ ഇരുന്നു തന്നെ വാനമ്പാടിയിലെ ഒരു രംഗം ചിത്രീകരിച്ചതിന്റെ അനുഭവവും സായി പങ്കുവെച്ചു. മോഹനും ചന്ദ്രനും സഞ്ചരിച്ചിരുന്ന കാർ ആക്സിഡന്റ് ആകുന്ന ഒരു രംഗം ഈയിടെ സീരിയലിൽ ഉണ്ടായിരുന്നു, ഇത് പ്രൊഡക്ഷൻ ടീമിന്റെ ആവശ്യപ്രകാരം താൻ ഹൈദരാബാദിൽ പ്രത്യേക ക്യാമറ ടീമിനെ വെച്ച് ഷൂട്ട് ചെയ്തതാണെന്ന് സായി കിരൺപറഞ്ഞു.

ആ രംഗം ഞാൻ ഹൈദരാബാദിൽ ഒരു പ്രത്യേക ടീമിനെ കൊണ്ട് ഷൂട്ട് ചെയ്തിട്ട് കേരളത്തിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്. അതൊരു പുതിയ അനുഭവമായിരുന്നു. കുറച്ചു കഷ്ടപ്പെട്ടുവെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതെ ഈ സാഹചര്യത്തിലും സീരിയൽ തുടരാൻ പറ്റിയത് തന്നെ വലിയ സന്തോഷം,” സായി കൂട്ടിച്ചേർത്തു. കേരളത്തിലെത്തിയ ശേഷം അന്തർ സംസ്ഥാന യാത്ര നിബന്ധനകൾ പാലിച്ചുകൊണ്ട് താരം 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ഷൂട്ടിങ്ങിൽ പ്രവേശിച്ചത്. മാസങ്ങൾക്കു ശേഷം സെറ്റിൽ എത്തിയ സന്തോഷവും ഈയിടെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here