അശ്വിൻ കുമാർ treadmillൽ അല്ല വേണേൽ Bed‌ൽ വരെ ഡാൻസ്‌ ചെയ്യും!

സോഷ്യല്‍ മീഡിയയെ തന്റെ ട്രെഡ് മില്‍ ഡാന്‍സുകൊണ്ട് ഞെട്ടിച്ച താരമാണ് അശ്വിന്‍ കുമാര്‍. കമല്‍ഹാസനെ പോലേയും വിജയിയെ പോലേയുമെല്ലാം ട്രെഡ് മില്ലില്‍ ഡാന്‍സ് ചെയ്തായിരുന്നു അശ്വിന്‍ ആരാധകരുടെ കെെയ്യടി നേടിയത്. വിഡിയോ കണ്ട് കമല്‍ഹാസന്‍ അടക്കം അശ്വിനെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ അശ്വിന്റെ പുതിയൊരു വിഡിയോയും ശ്രദ്ധ നേടുകയാണ്.

അശ്വിനൊപ്പം മകനുമുണ്ട് ഇത്തവണ വിഡിയോയില്‍ എന്നതാണ് പ്രത്യേകത. നടന്‍ നീരജ് മാധവിന്റെ പണി പാളി എന്ന ഹിറ്റ് റാപ്പ് ഗാനത്തിനാണ് അശ്വിന്‍ ചുവടു വച്ചിരിക്കുന്നത്. രസകരമായാണ് അശ്വിന്‍ വിഡിയോ ഒരുക്കിയിരിക്കുന്നത്. ട്രെഡ് മില്ലിന് പകരം ഇത്തവണ നൃത്തം ചെയ്യുന്നത് കിടക്കയില്‍ കിടന്നു കൊണ്ടാണ്. പണി പാളിയുടെ ഹുക്ക് സ്റ്റെപ്പടക്കം അശ്വിന്‍ കിടക്കയില്‍ കിടന്നു കൊണ്ട് കളിക്കുന്നുണ്ട്. പിന്നാലെ വിഡിയോ നീരജും പങ്കുവച്ചിട്ടുണ്ട്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here